നമ്മൾ വിഷമിച്ചിരിക്കുന്ന സമയത്ത് സാന്ത്വനം തരേണ്ട ആളല്ലേ സുഹൃത്ത്... മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് ഉള്ള് തുറന്ന് എം.ജി.ശ്രീകുമാർ!!!

Updated: Wednesday, November 11, 2020, 14:34 [IST]

മോഹൻലാൽ നായകനായ നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുള്ള ആളാണ് എം.ജി.ശ്രീകുമാർ. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലുള്ള മിക്ക ചിത്രങ്ങളിലും എം.ജി.ശ്രീകുമാർ ഗാനം ആലപിച്ചിട്ടുണ്ട്. മോഹൻ ലാലിന് ഏറ്റവും ഇണങ്ങുന്ന ശബ്ദം എം.ജി.ശ്രീകുമാറിന്റേതാണ് എന്ന് പലപ്പോഴും പ്രേക്ഷകർക്കും തോന്നിയിട്ടുണ്ട്.

 

 ഇപ്പോഴിതാ തങ്ങളുടെ സൗദഹൃദത്തിനെ കുറിച്ച് പറയുകയാണ് എം.ജി.ശ്രീകുമാർ. കോളേജ് കാലം മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. ഇപ്പോഴിതാ മോഹൻലാലുമായുള്ള അടുത്ത സൗഹൃദത്തിനെ കുറിച്ച് പറയുകയാണ് എം.ജി. ശ്രീകുമാർ. എന്റെ ജീവിതത്തിൽ ഉണ്ടായ വിഷമഘട്ടത്തിലെല്ലാം തന്നെ ആദ്യം വിളിച്ചത് മോഹൻലാൽ ആണെന്ന് ശ്രീകുമാർ ഓർക്കുന്നു.

 

 ഒരു സുഹൃത്ത് എന്ന നിലയിൽ നമുക്ക് എങ്ങനെ വിലയികുത്താം എന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മളുടെ സന്തോഷ സമയത്ത് നമ്മുടെ കൂടെ ഒരുമിച്ച് ആഘോഷിക്കുന്നു പോവുന്നു അതാണോ? നമുക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയത്ത് നമുക്ക് അഞ്ചോ പത്തോ തരുന്നു അതാണോ. നമ്മൾ വിഷാദത്തിലോ വിഷമിച്ചോ ഇരിക്കുന്ന സമയത്ത് സാന്ത്വനം തരുന്ന വ്യക്തിയാണോ എന്ന് എം.ജി.ശ്രീകുമാർ ചോദിക്കുന്നു.

  

നമ്മുടെ ക്ഷീണകാലത്ത് സപ്പോർട്ട് ചെയ്യുന്ന ഒപ്പം നിൽക്കുന്ന ആളാണ് ഒരു യഥാർത്ഥ സുഹൃത്തെന്നാണ് ഞാൻ വിലയിരുത്തുന്നത്. അല്ലാതെ സന്തോഷങ്ങളിൽ എല്ലാവരും വരും. എന്റെ ജീവിതത്തിൽ എനിക്ക് രണ്ട് ആക്‌സിഡന്റുകളാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ട് സമയത്തം എന്നെ ആദ്യം വിളിച്ചത് ലാലുവായിരുന്നു എന്നും അദ്ദേഹം പറയുന്നു.