ഫഹദിന് പിന്നാലെ ആഡംബര കാർ സ്വന്തമാക്കി ടൊവിനോ.. താരത്തിന്റെ യാത്രകൾ ഇനി മിനി കൂപ്പറിൽ ഈ മോഡൽ കേരളത്തിൽ ആദ്യമായി സ്വന്തമാക്കി താരം [വീഡിയോ]!!!

Updated: Wednesday, October 28, 2020, 18:41 [IST]

മലയാളം സിനിമാ താരങ്ങളുടെ വാഹന കമ്പം എല്ലാവർക്കും പരിചിതമാണ്. മമ്മൂട്ടിയാണ് അതിന് തുടക്കമിട്ടത് എന്ന് വേണമെങ്കിൽ പറയാം. ഇപ്പോഴിതാ പുതിയതലമുറയിലെ താരങ്ങളും അദ്ദേഹത്തിന്റെ പാത പിൻതുടരുകയാണ്. ഇപ്പോൾ ടൊവിനോ തോമസ്സാണ് പുതിയതായി ആഡംബരക്കാർ സ്വന്തമാക്കിയത്.

 

നേരത്തെ ഫഹദ് ഫാസിലാണ് ഒരു പുത്തൻ പോർഷെ കാർ സ്വന്തമാക്കി വാർത്തകളിൽ ഇടം പിടിച്ചത്. അടിമുടി പ്രത്യേകതകൾ നിറഞ്ഞ കാറാണത്. അതിന്റെ കളർ തന്നെ ഏറ്റവും ശ്രദ്ധാകർച്ചിരുന്നു. ഇന്ത്യയിൽ തന്നെ പൈത്തൺ ഗ്രീൻ നിറത്തിൽ ഈ ഒറ്റകാർ മാത്രമേ ഉള്ളൂ എന്നതാണ് സവിശേഷത. വളരെയധികം ആകർഷകമായ നിറമാണ് മിനി കൂപ്പർ എസിന്റേത്. 

 

നീല നിറത്തിൽ ഉള്ള കാർ ആണ് താരം എടുത്തിട്ടുള്ളത്. മിനിയുടെ ഷോറൂമിൽ ടൊവിനോടും കുടുംബവും ചേർന്നാണ് കാറിന്റെ അൺവീലിങ് നടത്തിയത്. അദ്ദേഹത്തിനൊപ്പം മക്കളും ഒപ്പം ഉണ്ടായിരുന്നു. അതിമനോഹരമായ ഡിസൈനിലുള്ള സ്‌പോർട്ട്‌സ് കാറാണിത്. 

 

എങ്കിലും വിലയുടെ കാര്യത്തിലും ഇന്റീരിയറിന്റെ കാര്യത്തിലും കാർ ഒട്ടും പിന്നിലല്ല. എന്തായാലും ഈ മോഡലിൽ ഉള്ള കാർ കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയത് ടൊവിനോയാണ്.. 192 ബിഎച്ച് പി പവർ, 02 ലിറ്റർ പെട്രോൾ എഞ്ചിൻ, 7 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സ്, 7 മുതൽ 8 കിലോമീറ്റർ മൈലേജ് എന്നാണ് ഈ വാഹനം ഉപയോഗിക്കുന്നവരുടെ അഭിപ്രായം, ടർബോ ചാർജ്ഡ് എഞ്ചിൻ എന്നിവയാണ് ഈ വാഹനത്തിന്റെ പ്രത്യേകത.