ആ വാർത്ത തെറ്റാണ്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. പൊട്ടിതെറിച്ച് മന്യ!!!

Updated: Saturday, October 31, 2020, 14:29 [IST]

വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മന്യ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ താരം വളരെ സജ്ജീവമാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

 

ഇപ്പോൾ മന്യയും ദിലീപുമായി ബന്ധപ്പെട്ട ഒരു വാർത്തയെ കുറിച്ചുള്ള മന്യയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. വാർത്തയ്ക്ക് കീഴിൽ താരം തന്നെ ഇത് തെറ്റാണെന്നുനയിച്ച് കമന്റ് ചെയ്തിരുന്നു. നടൻ ദിലീപുമായി ബന്ധപ്പെട്ടവാർത്തയായിരുന്നു അത്.

 

തനിക്ക് പ്രായം കുറഞ്ഞുപോയി അല്ലെങ്കിൽ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമെന്നായിരുന്നു എന്നാണ് വാർത്ത വന്നത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്നും തെറ്റിധരിപ്പിക്കുന്ന ഒന്നാണെന്ന് പറഞ്ഞാണ് മന്യ എത്തിയത്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹദൂർക്കാ തമാശയായി പറയാറുണ്ടെന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ഈ നുണ മാധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വെറുപ്പ് ഉളവാക്കുന്ന ഒന്നാണ്. നിങ്ങൾ ഈ വാർത്ത തിരുത്തിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും താരം പറഞ്ഞു. നിരവധി ആൾക്കാരാണ് താരത്തെ സപ്പോർട്ട് ചെയ്ത് കമന്റ് ചെയ്തിട്ടുള്ളത്.