കലിപ്പത്തി ദീപ തോമസ് ചില്ലറക്കാരിയല്ല, ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടി

Updated: Friday, February 26, 2021, 11:27 [IST]

കരിക്കിലെ കലിപ്പത്തി ചങ്കിനെ അറിയില്ലേ.. ഇത് ദീപ തോമസ്. മോഡലിംഗില്‍ സജീവമായ ദീപയുടെ ഫോട്ടോഷൂട്ടുകള്‍ വിമര്‍ശനത്തിന് ഇടവെച്ചിട്ടുണ്ട്. കരിക്ക് വീഡിയോയില്‍ വേറിട്ട് നില്‍ക്കുന്ന സീരീസാണ് മൂന്ന് പെണ്‍കുട്ടികളുടെ കഥ. അതില്‍ കലിപ്പത്തി ചങ്കാണ് ദീപ. 

കരിക്ക് ടീമിന്റെ വെബ് സീരീസായ റോക്ക് പേപ്പര്‍ സിസര്‍ എന്ന സീരീസിലാണ് ദീപ തോമസുള്ളത്. കുറച്ച് പെണ്‍കുട്ടികള്‍ ഒന്നിച്ച് താമസിക്കുന്ന ഫ്‌ളാറ്റും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് റോക്ക് പേപ്പര്‍ സിസര്‍ എന്ന സീരീസിന്റെ പ്രമേയം. 

 

വൈറ്റ് വസ്ത്രത്തില്‍ ബീച്ചില്‍ നിന്നുള്ള ദീപയുടെ ഫോട്ടോഷൂട്ട് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് ദീപ എത്തിയിരുന്നത്. മറ്റൊരു മോഡലിനൊപ്പമുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.