പിരമിഡിന് മുൻപിൽ നിന്നുള്ള ഫോട്ടോ ഷൂട്ട് സംസ്‌കാരത്തെ അപമാനിച്ചന്ന ആക്ഷേപം, മോഡലിനെ അറസ്റ്റ് ചെയ്തു, എന്നാൽ തന്റെ ലക്ഷ്യം വിനോദ സഞ്ചാരത്തെ പ്രോത്സാഹിക്കൽ എന്ന് മോഡൽ!!

Updated: Friday, December 4, 2020, 15:44 [IST]

പിരമിഡിനു മുൻപിൽ അനുവാദമില്ലാതെ ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്ഷ്യൻ ഫാഷൻ മോഡൽ സൽമ അൽ ഷമിയെ അറസ്റ്റ് ചെയ്തു. കെയ്‌റോയിലെ ജോസർ പിരമിഡിനു മുൻപിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയത്. പുരാതന ഈജിപ്ഷ്യൻ റാണിമാരുടേത് പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്.

 

ചിത്രങ്ങൾ വൈറൽ ആയതോടെ വ്യാപകമായി പ്രതിഷേധം ഉയർന്നു. അതിന് തൊട്ട് പുറകെയാണ് സംരക്ഷിതമേഖലയിൽ അനുവാദമില്ലതെ ഫോട്ടോഷൂട്ട് നടത്തി എന്ന കുറ്റം ചുമത്തി മോഡലിനേയും ഫോട്ടോഗ്രഫർ ഹൗസ് മുഹമ്മദിനേയും അറസ്റ്റ് ചെയ്തത്.

 

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഷിമി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വച്ചത്. ചിത്രങ്ങൾ സഭ്യമല്ലെന്നും സംസ്‌കാരത്തെ അപമാനിച്ചെന്നുമായിരുന്നു ചിത്രങ്ങൾക്കെതിരെ ഉയർന്ന വന്ന ആക്ഷേപം. ഇതിന് പിന്നാലെയാണ് അറസ്റ്റ്. എന്നാൽ അനുവാദം വാങ്ങണമെന്ന് അറിയില്ലായിരുന്നു എന്നാണ് ഷിമി കോടതിയിൽ അറിയിച്ചത്.

 

വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശം എന്നും സംസ്‌കാരത്തെ അപമാനിക്കലല്ലെന്നും അവർ പറഞ്ഞു. എന്നാൽ തന്റെ ജോലിമാത്രമാണ് താൻ ചെയ്തത് എന്നാണ് ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രഫർ പറഞ്ഞത്. അവിടെയുള്ള ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നതായും 15 മിനിറ്റ് ഷൂട്ടിന് അനുവാദം നൽകിയതായും ഇാൾ പറയുന്നു. പിന്നീട് ഇവർക്ക് ജാമ്യം അനുവദിച്ചു.