ഇത്രയും തൊലിക്കട്ടിയോ? മീര മീഥുന്റെ ഫോട്ടോഷൂട്ട് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നു

Updated: Wednesday, January 27, 2021, 13:03 [IST]

സൂപ്പര്‍ മോഡല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മീര മിഥുന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഇതാണോ ആ സൂപ്പര്‍ മോഡല്‍ എന്ന് പലരും ചോദിക്കുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്ന മീര മിഥുന്‍ തമിഴ് ചലച്ചിത്ര ലോകത്തിന് തലവേദന തന്നെ സൃഷ്ടിച്ചിരുന്നു. ചുവപ്പ് സാരിയില്‍ അര്‍ദ്ധനഗ്നയായിട്ടാണ് മീര ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്തിരിക്കുന്നത്. ക്യാമറ തന്റെ പാര്‍ട്ണര്‍ എന്നാണ് ഫോട്ടോവിന് നല്‍കിയ കമന്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തമിഴ് പ്രമുഖ താരങ്ങളെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന മോഡല്‍ എന്ന വിശേഷണമാണ് മീരയ്ക്കുള്ളത്. ഗായിക സുചിത്രയുടെ സുചി ലീക്ക്‌സിനു പിന്നാലെയാണ് മീര മിഥുന്റെ ആരോപണങ്ങള്‍ എത്തിയിരുന്നത്. അജിത്ത്, സൂര്യ, വിജയ്, കമല്‍ ഹാസന്‍, തൃഷ കൃഷ്ണ, ഐശ്വര്യ രാജേഷ്, മാളവിക മോഹന്‍ തുടങ്ങിയവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം നാണം കെടുത്തിയിരുന്നു.

 

മുന്‍ നിരയിലുള്ള താരങ്ങളെ അശ്ലീലമായി അപമാനിക്കുകയാണ് മീര മിഥുന്‍ ചെയ്തത്. ഇതിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. അപവാദ പ്രചരണങ്ങള്‍ നടത്തി മീര പേരെടുക്കുന്നുവെന്നാണ് ഇതിനെതിരെ താരങ്ങള്‍ പ്രതികരിച്ചത്. സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറായ മീരയുടെ പഴയ ചില ഫോട്ടോകള്‍ പുറത്ത് വിട്ടാണ് വിജയ് യുടെയും സൂര്യയുടെയും തൃഷയുടെയുമെല്ലാം സെലിബ്രിറ്റി ആരാധകര്‍ പ്രതികരിച്ചത്. ഇതാണോ ആ പറഞ്ഞ സൂപ്പര്‍ മോഡലെന്നും ഇവര്‍ ചോദിക്കുന്നു.

 

ഞാനൊരു സൂപ്പര്‍ മോഡലാണെന്നും, തന്നെ കോളിവുഡ് മാഫിയ ആക്രമിയ്ക്കുന്നു എന്നുമൊക്കെയാണ് മീര മിഥുന്‍ പറയുന്നത്. തന്റെ സൗന്ദര്യത്തിലും കഴിവിലും അസൂയ തോന്നിയ കമല്‍ ഹാസന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ തമിഴ് സിനിമയില്‍ തന്നെ തഴയുകയാണെന്നും തൃഷ തന്റെ സ്‌റ്റൈല്‍ അനുകരിക്കുകയാണെന്നുമൊക്കെയാണ് മീര മിഥുന്‍ പറഞ്ഞത്.

മീര മിഥുന്‍ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയ്ക്കെതിരെയും വിജയ്യുടെ ഭാര്യയായ സംഗീതയ്ക്കെതിയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതും വാര്‍ത്തയായിരുന്നു.