കരിക്കിലെ പെണ്ണിന്റെ ഗ്ലാമറസ് റാമ്പ് വാക്ക്, ഇത് വിദ്യ വിജയകുമാര്‍

Updated: Friday, February 26, 2021, 11:33 [IST]

വിദ്യ വിജയകുമാറിനെ അറിയില്ലേ? ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് നിറസാന്നിധ്യമാണ് ഈ കൊച്ചു സുന്ദരി. കരിക്ക് സീരീസിലൂടെയാണ് വിദ്യയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാല്‍ അതിനുമുന്‍പ് തന്നെ വിദ്യ പരിപാടികളില്‍ സജീവമായിരുന്നു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 എന്ന റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് വിദ്യ.

തനിക്ക് നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് വിദ്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കരിക്ക് സീരീസ് അത്രമാത്രം ഹിറ്റാണ്. വിദ്യ വിവാഹിതയാണോ എന്നാണ് അടുത്തിടെ ഉയര്‍ന്ന ചോദ്യം.സൂപ്പര്‍ 4 ല്‍ വിദ്യയുടെ വിവാഹത്തിന്റെ കലക്കന്‍ സ്വീകരണം നടന്നിരുന്നു. അഖില്‍ ആണ് വിദ്യയുടെ ഭര്‍ത്താവ്. ഇരുവരും ഷോയില്‍ എത്തിയിരുന്നു. 

 

മോഡല്‍ രംഗത്ത് സജീവമാണ് വിദ്യ വിജയകുമാര്‍. 2017ലെ ലുലു ബ്യൂട്ടി ക്യൂന്‍ മത്സരത്തില്‍ ഫൈനലിസ്റ്റും 2020ലെ മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണറപ്പും ആയിരുന്നു വിദ്യ. കൂടാതെ 2020ലെ മിസ് സൗത്ത് ഇന്ത്യ മിസ് ടാലന്റഡ് കൂടിയാണ് വിദ്യ വിജയകുമാര്‍.

 

വിദ്യ വിജയകുമാറിന്റെ ഗ്ലാമറസ് റാമ്പ് വാക്ക് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.