ജോർജ് കുട്ടി എന്തിനാണ് തിരിച്ചു വരുന്നത്... പുതിയ വെളിപ്പെടുത്തലുമായി മോഹൻലാലും ജീത്തു ജോസഫും!!!

Updated: Thursday, October 29, 2020, 16:58 [IST]

പ്രേക്ഷകർ ഏറെ കാത്തിരുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജീത്തു ജോസഫും മോഹൻലാലും. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടിയുടെ കഥാപാത്രം എന്തിനാണ് തിരിച്ചു വരുന്നതെന്ന് ഇതിനൊടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാൽ ദൃശ്യം എന്ന ചിത്രത്തിന്റെ കഥ അവസാനിച്ചിട്ടില്ലായിരുന്നു.

 

ജോർജ് കുട്ടിയ്ക്കും കുടുംബത്തിനും എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ എന്നും മോഹൻലാൽ ജീത്തു ജോസഫ് എന്നിവർ പറയുന്നത്. രണ്ടാം ഭാഗം ഫാമലി ഡ്രാമ ആണെന്നും ജീത്തുജോസഫ് പറഞ്ഞു. ഇപ്പോൾ തൊടുപുഴയിൽ അവസാനഘട്ട ചിത്രീകരണത്തിലാണ് സംഘം.