കല്യാണിക്കുവേണ്ടി സ്‌പെഷ്യല്‍ വിഭവം ഉണ്ടാക്കുന്ന നമ്മടെ ലാലേട്ടന്‍

Updated: Tuesday, February 23, 2021, 14:31 [IST]

വീണ്ടും പാചക തിരക്കിലാണ് നമ്മടെ ലാലേട്ടന്‍. അഭിനയം പോലെ തന്നെ പാചകത്തിനോട് ഇത്രയും സ്‌നേഹമുള്ള സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ? സുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന്റെ മകള്‍ കല്യാണിക്കുവേണ്ടിയാണ് ഇത്തവണ മോഹന്‍ലാല്‍ പാചക കുപ്പായമണിഞ്ഞത്.

മോഹന്‍ലാല്‍ തനിക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുന്നതിന്റെ വീഡിയോ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. വെണ്ണയില്‍ മൊരിച്ചെടുത്ത പച്ചക്കറികളും ഡെസര്‍ട്ടുമായിരുന്നു പ്രധാന വിഭവങ്ങള്‍. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ക്കും താരം ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sam (@madfanofsam)

കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വിസ്മയയും ബാല്യകാല സുഹൃത്തുക്കളാണ്. വിസ്മയയുടെ പുസ്തകം റിലീസ് ആയ ശേഷമാണ് കല്യാണി കൊച്ചിയിലെത്തിയത്. മോഹന്‍ലാലിനും കുടുംബത്തിനും ഒപ്പം കല്യാണി ദൃശ്യം ടു കണ്ടിരുന്നു. 

ദൃശ്യം രണ്ടിന്റെ വലിയ വിജയത്തിന് ശേഷം മൂന്നാം ഭാഗം ഉണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പൂജ കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു.   

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sam (@madfanofsam)

മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരിക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ തിയെറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കല്യാണിയും പ്രണവ് മോഹന്‍ലാലും ജോഡികളായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ദൃശ്യം ടു ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും തിയേറ്റര്‍ റിലീസും പ്ലാന്‍ ചെയ്യുന്നുണ്ട്. ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ റാം പൂര്‍ത്തിയായിട്ടില്ല. താമസിക്കാതെ ഷൂട്ട് തുടങ്ങും.