ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിന്റെ ആറാട്ട് ഒരുങ്ങുന്നു..വരുന്നത് കിടിലൻ മാസ് എന്റർടെയ്ന്റ്‌മെന്റ് ചിത്രം!!

Updated: Thursday, October 29, 2020, 12:34 [IST]

നാളുകൾക്ക് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന കിടിലൻ മാസ് എന്റ്‌ടെയ്ന്റ്‌മെന്റ് ചിത്രമായ ആറാട്ട് ഒരുങ്ങുന്നു. പാലക്കാട് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വനത്തിനു സമീപമുള്ള ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. നവംബർ 15ന് സിനിമയുടെ ചിത്രീകരണ പ്രവർത്തികൾ ആരംഭിക്കും.

 

 ചിത്രത്തിൽ അഞ്ച് സംഘട്ടന രംഗങ്ങളും രണ്ട് ഗാനങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സുപ്രീം സുന്ദറും പീറ്റർ ഹെയ്‌നു ചേർന്നാണ് സംഘടനം സംവിധാനം ചെയ്തിട്ടുള്ളത്. സമ്പത്ത് ആണ് ചിത്രത്തിലെ പ്രധാന വില്ലൻ, എന്നാൾ അത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിലെ പ്രധാന സംഘട്ടന രംഗം കാട്ടിൽ വച്ചാണ് ചിത്രീകരിക്കുന്നത്. 80 ദിവസത്തെ ഷൂട്ടിങ്ങാണ് ചിത്രത്തിനായി മാറ്റി വച്ചിട്ടുള്ളത്. 

  

ഹൈദരാബാദിനെ റാമോജി ഫിലിം സിറ്റിയിലും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കും എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. ഉദയകൃഷ്ണൻ, ജോമോൻ ടി ജോൺ, രാഹുൽ രാജ് എന്നിവർ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. മോഹൻലാലിന്റെ ഈ കിടിലൻ മാസ് എന്റർടെയ്ന്റമെന്റ് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.