തന്റെ വീട്ടിലെ വിശേഷം പങ്കുവെച്ച് മോഹന്‍ലാല്‍, ലാലേട്ടന്‍ പൊളിയാണ്

Updated: Friday, February 5, 2021, 09:52 [IST]

തന്റെ വീട്ടില്‍ നടക്കുന്ന ഒരു വിശേഷം സന്തോഷത്തോടെ പങ്കുവെച്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. നിര്‍മ്മാതാവും ലാലേട്ടന്റെ വലംകൈയ്യും ആയ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. ഡിസംബര്‍ 28നാണ് വിവാഹം നടന്നതെങ്കിലും ചടങ്ങിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. വീഡിയോയില്‍ നിറസാന്നിധ്യമായിരിക്കുന്നത് നമ്മുടെ ലാലേട്ടനാണ്.

വീഡിയോ തുടങ്ങുന്നതു തന്നെ ലാലേട്ടന്റെ ഇന്‌ഡ്രോയിലൂടെയാണ്. 33 വര്ഷയമായി തന്നോടൊപ്പമുള്ള ഒരാളാണ് ആന്റണിയെന്ന് മോഹന്‍ലാല്‍ പറയുന്നു. അത്രയും വര്‍ഷം  എന്നു പറയുന്നത് വലിയൊരു കാലയളവ് തന്നെയാണ്. തന്റെ മകളുടെ വിവാഹം പോലെ തന്നെയാണ് ഇതെന്നും മോഹന്‍ലാല്‍ പറയുന്നു.  

ഡോക്ടര്‍ അനിഷയെ വിവാഹം ചെയ്തിരിക്കുന്നത് ഡോക്ടര്‍ എമില്‍ ആണ്. വിവാഹ ചടങ്ങില്‍ മോഹന്‍ലാലും കുടുംബവും തന്നെയാണ് തിളങ്ങിയത്. എല്ലാവര്‍ക്കും  ഡ്രസ്സ് കോഡുകളും ഉണ്ടായിരുന്നു. മോഹന്‌ലാണലിന്റെ ഭാര്യയും മകളും എല്ലാം ചുവപ്പ് വസ്ത്രത്തിലാണ് തിളങ്ങിയത്. മോഹന്‌ലാകലും മകന്‍ പ്രണവും ബ്ലാക് ആന്റ് വൈറ്റ് സ്യൂട്ടിലാണ് തിളങ്ങിയത്. 

 

നടന്‍ മമ്മൂട്ടി, ദിലീപ്, കാവ്യാമാധവന്‍, ജയറാം, പാര്‍വ്വതി, കീര്‍ത്തി  സുരേഷ്, സംവിധായകന്‍ സിദ്ദിഖ്, ടൊവിനോ തോമസ്, ജയസൂര്യ, പൃഥ്വിരാജ്, മധുപാല്‍, മഞ്ജു വാര്യര്‍, ഗീതു മോഹന്ദാസ്, ഫഹദ്, നസ്രിയ, റിമ കല്ലിങ്കല്‍, ആഷിക് തുടങ്ങി താര നിബിഢമായിരുന്നു ചടങ്ങ്. താരങ്ങള്‍ ഒത്തുകൂടിയ റിസപ്ഷനില്‍ എല്ലാവരും ബ്ലാക്ക് വസ്ത്രത്തിലാണ് തിളങ്ങിയത്.   

 

മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി ഇന്ന് വലിയൊരു ബിസിനസ് മനിലേക്ക് ഉയര്‍ന്ന ആളാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ തന്നെ സിനിമകള്‍ ഇപ്പോള്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഇന്നും മോഹന്‍ലാലിന്റെ ഡ്രൈവര്‍ എന്നു പറയാന്‍ തന്നെയാണ് ആഗ്രഹമെന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. അത്രമാത്രം ആരാധനയാണ് ലാലേട്ടനോടെന്ന് അദ്ദേഹം പറയുന്നു. പട്ടണപ്രവേശം എന്ന സിനിമയ്ക്കിടെയാണ് ലാലിന് ആദ്യമായി ആന്റണി കാണുന്നത്. കൊച്ചി അമ്പലമുകളിലെ വീട്ടില്‌പോ യി ലൊക്കേഷനിലേക്ക് അദ്ദേഹത്തെ ആദ്യമായി എത്തിച്ചു. അന്ന് ആ യാത്രയില്‍ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. ഒരു തവണ പോലും തിരിഞ്ഞു നോക്കിയില്ല. സെറ്റിലെത്തി ഡോര്‍ തുറക്കാന്‍ ഓടിയപ്പോഴേക്ക് അദ്ദേഹം തുറന്ന് പുറത്തിറങ്ങി പോയി. അന്നു മുതലാണ് ലാല്‍ സാറിനെ കൊണ്ടുവരാനുള്ള ജോലി കിട്ടിയതെന്ന് ആന്റണി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.