ആ ചിരി കണ്ടാല്‍ അതുമതി, മൂന്ന് മിനിറ്റില്‍ മുന്നൂറ് ലാല്‍ ചിരികള്‍, വീഡിയോ കാണൂ

Updated: Friday, March 5, 2021, 10:43 [IST]

മലയാള സിനിമയെ ചിരി കൊണ്ടും നോട്ടം കൊണ്ടും ഭാവം കൊണ്ടും അഭിനയം കൊണ്ടും മയക്കുന്ന ഒരു മനുഷ്യനാണ് നടന്‍ മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരം. തിരനോട്ടത്തില്‍ തുടങ്ങി ദൃശ്യം ടു വരെ എത്തി നില്‍ക്കുന്നു. ഇന്നും ആ മുഖത്തെ ചിരി മായാതെ. 

ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു എന്നു തന്നെ പറയാം. ആദ്യ കാലങ്ങളില്‍ കുട്ടിത്തം തുളുമ്പുന്ന മുഖമായിരുന്നു ലാലിന്. അദ്ദേഹത്തിന്റെ കള്ള ചിരിയും അന്നത്തെ പല സിനിമകളിലും ശ്രദ്ധേയമാണ്. ലാലേട്ടന് വേണ്ടി ആരാധകര്‍ ഒരുക്കിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

 

മോഹന്‍ലാല്‍ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചിരി നിമിഷങ്ങള്‍ കോര്‍ത്തിണക്കി സിനിഡോട്ട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സ്പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വീഡിയോയുടെ പേര്.

 

അര്‍ജുന്‍ ശിവദാസ് എന്ന ആരാധകനാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച തിരനോട്ടം മുതല്‍ റിലീസിനായി കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം വരെയുള്ള ചിത്രങ്ങളിലെ ലാല്‍ ചിരികള്‍ വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ആ ചിരിയില്‍ നിന്ന് മലയാളികള്‍ക്ക് കണ്ണെടുക്കാനാകില്ല.