ഡൽഹിയുടെ വിക്കറ്റ് വീണപ്പോൾ ഞെട്ടിപ്പോയി... ഐപിഎൽ ഫൈനൽ കണ്ട അനുഭവം പങ്ക് വച്ച് മോഹൻലാൽ!!!

Updated: Wednesday, November 11, 2020, 15:54 [IST]

കഴിഞ്ഞ ദിവസമാണ് ഐപിഎൽ ഫൈനൽ നടന്നത്. ഫൈനൽ മത്സരം കാണാൻ അപ്രതീക്ഷിതമായി മോഹൻലാൽ എത്തിയത് പ്രേക്ഷകർക്കിടയിൽ അത്ഭുതമുണ്ടാക്കി. ഡൽഹി ക്യാപിറ്റൽസ് ടീം ബാറ്റിംഗ് ചെയ്യുന്ന സമയത്തായിരുന്നു ഏഷ്യാനെറ്റ് എംഡി കെ മാധവനും ലാലേട്ടനും സ്റ്റേഡിയത്തിൽ എത്തിത്. സൂപ്പർ സ്റ്റാർ ഫ്രം കേരള എന്ന പറഞ്ഞാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിലാണ് മോഹൻലാൽ അതിഥിയായി എത്തിയത്.

 

അദ്ദേഹം സ്‌റ്റേഡിയത്തിൽ എത്തിയ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഐപിഎൽ ഫൈനൽ മത്സരത്തിന് സാക്ഷിയായ അനുഭവം അദ്ദേഹം ഒരു മാധ്യമവുമായി പങ്ക് വച്ചിരുന്നു. ഇതിനുമുൻപ് പലയിടത്തും കളി കണ്ടിട്ടുണ്ടെങ്കിലും ഈ ഐപിഎൽ ഫൈനൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ എല്ലാവർക്കും ഒരേ മനസാണ്.

   

എന്നാൽ ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഇരിക്കുന്നത് വേറെ അനുഭവമാണെന്നും അദ്ദേഹം പറയുന്നു. കളിയ്ക്ക് കളിയുടെ ലഹരിയുണ്ട്. അത് നേരിൽ കാണുന്നത് വല്ലാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആദ്യ പന്തിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് താൻ ശരിക്കും ഞെട്ടിപോയത്. മുൻപായിരുന്നെങ്കിൽ വിക്കറ്റ് വീണ ആ നിമിഷം ഒരു വെടിക്കെട്ടുപോലെ ഇവിടം കുലുങ്ങിയേനെ എന്നും അദ്ദേഹം പറഞ്ഞു.