ചലച്ചിത്രത്താരം മൃദുല മുരളിയെ മിന്ന് കെട്ടി സ്വന്തമാക്കി നിതിൻ വിജയൻ... ആശംസകളുമായി താരങ്ങൾ!!

Updated: Thursday, October 29, 2020, 13:50 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ മൃദുലമുരളി ഇനി നിതിന് സ്വന്തം. താരത്തിന് ആശംസകൾ നേർന്ന് സൃഹൃത്തുക്കളായ സഹതാരങ്ങൾ. അവതാരക എന്ന നിലയിലും മൃദുല പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

 

പരസ്യ മേഖലയിൽ സജ്ജീവ പ്രവർത്തനം നടത്തുന്ന ആളാണ് നിതിൻ. നിതിനും മൃദുലയ്ക്കും ആശംസകളുമായി ഭാവന, ശില്പബാല ആര്യ തുടങ്ങിയ താരങ്ങൾ എത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിലാണ് ഭാവന തന്റെ പ്രിയപ്പെട്ട സുഹൃത്തിന് വിവാഹ ആശംസകൾ നേർന്നത്. ആശംസകൾക്കൊപ്പം വിവാഹിതരായവരുടെ ക്ലബ്ബിലേയ്ക്ക് സ്വാഗതം ചെയ്യാനും ഭാവന മറന്നില്ല.

 കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടത്തിയത്. വളരെ വലിയ ആഘോഷമായായിരുന്നു നിശ്ചയത്തിന്റെ ചടങ്ങുകൾ നടത്തിയത്. അതിൽ മൃദുലയുടെ സുഹൃത്തുക്കളായ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. ഭാവന, രമ്യ നമ്പീശൻ, ഷഫ്‌ന, ശരണ്യ മോഹൻ, ശില്പബാല, ഗായികമാരായ സയനോര, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ വിവാഹ നിശ്ചയ സമയത്ത് നിറ സാന്നിധ്യം അറിയിച്ചിരുന്നു. 

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് മൃദുല മലയാള സിനിമാ ലോകത്തിൽ എത്തിയത്. ഷാജി കൈലാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. തുടർന്ന് പത്തിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലാണ് മൃദുല അവസാനമാിയ അഭിനയിച്ച ചിത്രം.