വിവാഹവേദിയിൽ കൂട്ടുകാരോടൊപ്പം നിറഞ്ഞാടി മൃദുല മുരളി വീഡിയോ വൈറൽ!!!

Updated: Saturday, October 31, 2020, 10:57 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുലമുരളി. ഈ അടുത്തിടെയാണ് താരം വിവാഹിതയായത്. താരത്തിന്റെ വിവാഹത്തിനിടെ കൂട്ടുകാരികളോടൊപ്പം നൃത്തെ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

 

ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശൻ, സയനോര എന്നിവർ മൃദുലയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അവർ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. നിതിൻ ആണ് മൃദുലയുടെ ഭർത്താവ്. അവതാരക എന്ന നിലയിലും മൃദുല പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

 

പരസ്യ മേഖലയിൽ സജ്ജീവ പ്രവർത്തനം നടത്തുന്ന ആളാണ് നിതിൻ. നിതിനും മൃദുലയ്ക്കും ആശംസകളുമായി ഭാവന, ശില്പബാല ആര്യ തുടങ്ങിയ താരങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ നടത്തിയത്. വളരെ വലിയ ആഘോഷമായായിരുന്നു നിശ്ചയത്തിന്റെ ചടങ്ങുകൾ നടത്തിയത്. അതിൽ മൃദുലയുടെ സുഹൃത്തുക്കളായ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു.

  

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ റെഡ് ചില്ലീസിലൂടെയാണ് മൃദുല മലയാള സിനിമാ ലോകത്തിൽ എത്തിയത്. ഷാജി കൈലാസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. തുടർന്ന് പത്തിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലാണ് മൃദുല അവസാനമാിയ അഭിനയിച്ച ചിത്രം.