ഇത് കള്ളക്കേസ്, മുഖ്യമന്ത്രിയെക്കുറിച്ച് മുകേഷ്

Updated: Saturday, March 6, 2021, 12:51 [IST]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കളളക്കേസാണ് കസ്റ്റംസ് ചുമത്തുന്നതെന്ന് എംഎല്‍എയും നടനുമായ മുകേഷ്. ഡോളര്‍ കടത്തുകേസില്‍ പിണറായി വിജയന് പങ്കുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെയാണ് മുകേഷ് പ്രതികരിക്കുന്നത്.

ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു. മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോര്‍ട്ട് ലോക്കല്‍ നടത്തിയ പ്രകടനത്തില്‍ മുകേഷ് പങ്കെടുത്തു.

 

ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന രഹസ്യമൊഴി കസ്റ്റംസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞിരുന്നു.

 

മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ആരോപിക്കപ്പെട്ടത്. മുഖ്യമന്ത്രിയും മറ്റ് നേതാക്കള്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം മരവിപ്പിച്ച് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണിതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.