ഇനി ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ നയൻതാര ലേഡി സൂപ്പർസ്റ്റാർ പദവി നേടിയത് ഇങ്ങനെ... രഹസ്യം വെളിപ്പെടുത്തി മുകേഷ്.!!!

Updated: Wednesday, November 11, 2020, 16:49 [IST]

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ടതാരമാണ് നയൻതാര. മലയാളത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം ഇപ്പോഴിതാ തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകർ ഉള്ള താരമാണ് നയൻതാര. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാറായി താരം മാറി. ഇപ്പോഴിതാ താരത്തെ കുറിച്ച് ചലച്ചിത്രതാരം മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

 

ആത്മവിശ്വാസത്തിലൂടെയാണ് നയൻതാര ലേഡി സൂപ്പർ സ്റ്റാർ പദവിയിലേയ്ക്ക് എത്തിയതെന്ന് മുകേഷ് പറയുന്നു. ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ് മുകേഷ് ഇകാര്യ വെളിപ്പെടുത്തുന്നത്. നയൻതാരതന്നെ തന്റെ ഫേസ്ബുക്കിൽ ഈ വീഡിയോ പങ്ക് വച്ചിട്ടുള്ളത്. ദയയുള്ള വാക്കുകൾക്ക് മുകേഷ് ഏട്ടന് നന്ദി. നിങ്ങളെപ്പൊലുള്ള ഒരു ലെജന്റിൽ നിന്നും വരുന്ന വാക്കുകൾ അത്രത്തോളം സന്തോഷം നൽകുന്നു എന്ന കുറിപ്പോടെയാണ് നയൻതാര വീഡിയോ പങ്ക് വച്ചത്.

 

ആത്മവിശ്വാസത്തിന്റെ ഉദാഹരണമാണ് നയൻതാര എന്നാണ് മുകേഷിന്റെ അഭിപ്രായം. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം നയൻതാരയും അഭിനയിച്ചിരുന്നു. സെറ്റിൽ താരം എപ്പോഴും മൂഡ് ഔട്ട് ആയിരുന്നു. നൃത്തരംഗങ്ങൾ ഒന്നും വിചാരിക്കുന്നത് പോലെ ശരിയാകുന്നില്ലെന്ന വിഷമത്തിലായിരുന്നു നയൻതാര. ഇനി ഒരു ചിത്രത്തിലും അഭിനയിക്കാൻ സാധിക്കില്ലെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു.എന്നാൽ നയൻതാരയുടെ കണ്ണിൽ ഒരു തിളക്കമുണ്ടെന്നും അത് ആത്മവിശ്വാസത്തിന്റെതാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു പിൻതുണ നൽകാൻ സാധിച്ചു എന്നും മുകേഷ് പറഞ്ഞു.