നടൻ മുകേഷും സ്വപ്നയും തമ്മിലും അടുത്ത ബന്ധം; വീഡിയോ കോൾ വിളി പതിവ്

Updated: Wednesday, November 11, 2020, 16:14 [IST]

വർഷങ്ങളായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് നടൻ മുകേഷ്. പൊട്ടിച്ചിരിപ്പിച്ചും , ഹാസ്യ രം​ഗങ്ങളും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ മികവോടെ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കുന്ന നടന് ആരാധകരും  ഒട്ടനവധിയാണ്.

  ഇന്ന് കേരളത്തിൽ വിവാദനായികയായി തുടരുന്ന സ്വപ്നയ്ക്ക് മുകേഷ് എംഎൽഎയുമായി ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്. ഇരുവരും തമ്മിൽ നടത്തിയ വീഡിയോകോൾ വിളിയുടെ എല്ലാ വിവരങ്ങളും എൻഐഎ പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ലഭിച്ചതായി ജനം ടിവി പുറത്ത് വിട്ടു. ശക്തമായ ഡിജിറ്റൽ തെളിവുകളാണ് ഇത്.

 തന്നെക്കുറിച്ച് ഇങ്ങനെ ഒരു വാർത്ത അസംബന്ധമാണെന്നും തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നുമാണ് എംഎൽഎ മുകേഷ് പറയുന്നത്. ഇതിനോടകം തന്നെ ട്രോളുകളിൽ സ്വപ്നയും , മുകേഷും  വൈറലായി കഴിയ്ഞ്ഞു.