ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടുലകൾക്കും നിയന്ത്രണം... കേന്ദ്ര തീരുമാനത്തെ വിമർശിച്ച് മുരളി ഗോപി!!!

Updated: Wednesday, November 11, 2020, 17:31 [IST]

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇതിനെതിരെ പ്രതികരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

 

രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്രം പ്രചരണം എന്നിവയിൽ നിന്ന് സൃഷ്ടിപരമായ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമിലും കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടതാണ്. ആവശ്യമെങ്കിൽ ഇതിനായി നിയമ പോരാട്ടം നടത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisement

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തിരുന്നു. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൽറെ നിയന്ത്രണത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. 

Latest Articles