നാദിര്‍ഷയുടെ മകളുടെ വിവാഹ ഫോട്ടോകള്‍, താരങ്ങളായി ദിലീപും മീനാക്ഷിയും കാവ്യയും
Updated: Friday, February 5, 2021, 17:50 [IST]

നാദിര്‍ഷയുടെ മകളുടെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത ഫാമിലി സുഹൃത്തുക്കളായ നടന് ദിലീപും കാവ്യാ മാധവനും മീനാക്ഷിയും ചടങ്ങില്‍ നിറസാന്നിധ്യമായി. നാദിര്‍ഷയുടെ മകള്‍ ആയിശയുടെ മൊഞ്ച് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍ക്ക്. ഈ ഫോട്ടോവിനു മുന്നില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ലെന്നാണ് കമന്റുകള്‍. പാക്യോ ഇവന്റ്സ് ആണ് ഈ ചടങ്ങ് ഇത്ര മനോഹരമാക്കിയത്.

മാജിക് മോഷന്‍ മീഡിയയാണ് ആയിഷയുടെ ഈ ബ്യൂട്ടിഫുള്‍ ചിത്രത്തിനുപിന്നില്‍. നാദിര്‍ഷ-ഷാഹിന ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. ഖദീജയാണ് രണ്ടാമത്തെ മകള്‍. ബിലാല്‍ ആണ് ആയിഷയെ വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് മക്കള്‍ക്കൊപ്പമുള്ള നാദിര്‍ഷയുടെ ക്യൂട്ട് ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ദിലീപും കുടുംബവുമാണ് ഇത്തവണയും തിളങ്ങി നിന്നത്. ദിലീപ് നാടന്‍ വേഷത്തിലാണ് എത്തിയത്. വൈറ്റ് മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ലൈറ്റ് കളര്‍ ചുരിദാറാണ് മീനാക്ഷിയും കാവ്യയും ധരിച്ചത്. വിവാഹനിശ്ചയത്തിന് എല്ലാവരും ഡ്രസ്സ് കോഡ് തെരഞ്ഞെടുത്തെങ്കിലും ഇത്തവണ എല്ലാവരും പല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.

കഴിഞ്ഞ നവംബര്‍ 26നാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. വിവാഹനിശ്ചയത്തില്‍ നടി നമിത പ്രമോദും പങ്കെടുത്തിരുന്നു. നാദിര്‍ഷയുടെ മകള്‍ ആയിഷയും ദിലീപിന്റെ മകള്‍ മീനാക്ഷിയും നമിതയും അടുത്ത കൂട്ടുകാരാണ്. അതുകൊണ്ടുതന്നെ മീനാക്ഷിക്കും നമിതയ്ക്കും ചടങ്ങ് വലിയ ആഘോഷമായിരുന്നു. ഒരു സ്റ്റൈലിഷ് കൂടിയാണ് നാദിര്‍ഷയുടെ മകള്‍ ആയിഷ. ഒരു ഫോട്ടോഷൂട്ടിന് വേണ്ടി നമിതയെ അണിയിച്ചൊരുക്കിയത് ആയിഷയായിരുന്നു. ഫോട്ടോകള്‍ വൈറലായിരുന്നു.

മിമിക്രി ആര്‍ട്ടിസ്റ്റായിട്ടാണ് നാദിര്‍ഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഗായകനായും തിളങ്ങി. ഇപ്പോള്‍ സിനിമാ സംവിധാന രംഗത്തും നാദിര്‍ഷ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന് എന്നിവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം.
