ബ്ലാക്കില്‍ സിന്‍ഡ്രലയായി നമിത പ്രമോദ്, ചുവപ്പില്‍ തിളങ്ങി മീനാക്ഷിയും കാവ്യയും
Updated: Monday, February 15, 2021, 16:23 [IST]

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ പാര്‍ട്ടി കൊച്ചിയിലും നടന്നു. ചലച്ചിത്ര താരങ്ങള്‍ക്കാണ് കൊച്ചിയില്‍ വിരുന്നൊരുക്കിയത്. ചലച്ചിത്ര രംഗത്തെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ഇവിടെയും ദിലീപും കുടുംബവും മുന്നില്‍ തന്നെയുണ്ടായിരുന്നു. കാവ്യയെ ചേര്‍ത്തുപിടിച്ചുള്ള നടി നമിത പ്രമോദിന്റെ ഫോട്ടോയും മീനാക്ഷിക്കൊപ്പമുള്ള നമിതയുടെ ഫോട്ടോയുമൊക്കെ വൈറലായി.

ബ്ലാക്ക് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് നമിത എത്തിയത്. വാലന്റൈന്‍സ് ഡേ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ചുവപ്പ് ഗൗണ്‍ അണിഞ്ഞാണ് മീനാക്ഷി ദിലീപെത്തിയത്. കാവ്യാ മാധവനും ചുവപ്പ് ചുരിദാറാണ് അണിഞ്ഞത്. മീനാക്ഷിയും അയിഷയും നമിതയും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇവര്‍ക്കൊരു ഗ്യാങ്ങ് തന്നെയുണ്ട്. മൂന്നു നാല് ദിവസമായി നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ.

ആയിഷയുടെ വിവാഹ ദിവസും മീനാക്ഷി ചുവപ്പ് സാരിയാണ് അണിഞ്ഞത്. നമിതയും ചുവപ്പ് നിറത്തിലുള്ള ഡിസൈന്‍ വസ്ത്രത്തിലാണ് എത്തിയിരുന്നത്. ചുവന്ന സാരിയുടുത്ത് മുല്ലപ്പൂവൊക്കെ ചൂടി വലിയ പെണ്ണായിട്ടാണ് മീനാക്ഷി എത്തിയത്. പെട്ടെന്ന് നോക്കിയാല്‍ മഞ്ജുവാര്യരാണെന്നേ പറയുകയുള്ളൂ.

കുഞ്ഞേ നീ വിവാഹിതയായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന ക്യാപ്ഷന്‍ കുറിച്ചു കൊണ്ടാണ് നമിത ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദിലീപ് കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷന് ക്യാഷ്വല്‍ ഷര്‍ട്ടും പാന്റുമാണ് ധരിച്ചിരുന്നത്.




