ശരിക്കും ഞെട്ടിച്ചു കളഞ്ഞു, മോഹന്‍ലാലിനെക്കുറിച്ച് ഗ്ലാമറസ് താരം നമിത

Updated: Monday, January 25, 2021, 16:25 [IST]

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അസാധ്യ നടനാണെന്ന് തെന്നിന്ത്യന്‍ ഗ്ലാമറസി താരം നമിത. പുലിമുരുകനിലാണ് മോഹന്‍ലാലിനൊപ്പം നമിത മലയാളത്തില്‍ അഭിനയിച്ചത്. വീണ്ടും ഒപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് നമിത. എത്ര പെട്ടെന്നാണ് മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നതെന്ന് നമിത പറയുന്നു. പുലിമുരുകന്‍ എന്ന സിനിമയില്‍ ജൂലി എന്ന കഥാപാത്രമായാണ് നമിത എത്തിയിരുന്നത്.

മലയാള സിനിമയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വാ തോരാതെ പറയാനുണ്ട് നമിതയ്ക്ക്. മലയാളത്തിലാണ് മികച്ച സിനിമകള്‍ ഉണ്ടാകുന്നതെന്നാണ് നമിത പറയുന്നത്. തമിഴില്‍ കലാഭവന്‍ മണിക്കൊപ്പം ജെമിനിയില്‍ അഭിനയിച്ചിരുന്നു. വില്ലനായിരുന്നു ആ സിനിമയില്‍ മണി. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു മണിയുടെ പ്രകടനമെന്നും നമിത പറയുന്നു.

 

നിര്‍മ്മാതാവും നായികയായും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ താരം നമിത. ബൗ വൗ എന്ന ബഹുഭാഷാ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കേരളമായിരുന്നു. ബൗ വൗ കേരളത്തിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആര്‍ എല്‍ രവി,മാത്യു സ്‌ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്.