മോഹൻലാലിനൊപ്പം രണ്ട് മിനുറ്റിൽ കൂടുതൽ നിൽക്കാൻ സാധിക്കില്ല..നന്ദു!!!

Updated: Thursday, October 15, 2020, 15:37 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാത്തവരായി ആരും തന്നെ കാണില്ല. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം പങ്ക് വയ്ക്കുകയാണ് അദ്ദേഹത്തിന്റെ സഹതാരം നന്ദു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള അനുഭവം നന്ദു പങ്ക് വയ്ക്കുന്നത്. കളിപ്പാട്ടം എന്ന സിനിമയിലെ അനുഭവമാണ് നന്ദു പറയുന്നത്. കുറേധികം സിനമകളും യാത്രകളും അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്.

 

കളിപ്പാട്ടം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറും ആ ചിത്രത്തിലെ അഭിനേതാവുമായിരുന്നു അദ്ദേഹം. കളിപ്പാട്ടത്തിലെ ഒരു ഗാനരംഗം ഊട്ടിയിൽ വച്ച് ചിത്രീകരിക്കുകയായിരുന്നു. അതിൽ മോഹൻലാലിനൊപ്പം ഉർവശിയും അഭിനയിക്കുന്നുണ്ട്.വളരെ ലോങ് ഷോട്ടിൽ എടുക്കുന്ന ഒരു ഗാനരംഗമാണത്. എപ്പോഴും ഉർവശിയോടും മോഹൻലാലിനൊപ്പം താനും കൂടെ ഉണ്ടാവും. ക്യാമറയും മറ്റും ദൂരെ ആയതിനാൽ ക്ലാപ്പ് ചെയ്യേണ്ട ആവശ്യമില്ല.

 

അവിടെ നിന്ന് ആരെങ്കിലും കൈ വീശി കാണിക്കുമ്പോൾ ഞാൻ എവിടെയെങ്കിലും മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷോട്ട് കഴിഞ്ഞാൽ പിന്നീട് മുഴുവൻ സംസാരമാണ്. ലാലേട്ടൻ വളരെയധികം തമാശകൾ പറയുന്ന ആളാണ് രണ്ട് മിനുറ്റ് പോലും അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ നന്ദു ഇട്ടിരുന്ന ഒരു ടീഷർട്ട് മോഹൻലാൽ ചോദിച്ചു വാങ്ങി ഉപയോഗിതച്ചതായും അദ്ദേഹം പറയുന്നു. മറ്റ് ഏതെങ്കിലും താരങ്ങൾ ഇങ്ങനെ ചെയ്യുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.