ടൊവിനോയും അന്ന ബെന്നും ഒറ്റ ഫ്രെയിമില്‍, റിമ കല്ലിങ്കല്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു, വരുന്നു നാരദന്‍

Updated: Tuesday, January 26, 2021, 11:01 [IST]

പേരില്‍ തന്നെ വ്യത്യസ്തത വരുത്തി ആഷിക് അബുവിന്റെ നാരദന്‍ എത്തുന്നു. നാരദന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കൊച്ചി പപ്പായ സ്റ്റുഡിയോയില്‍ വെച്ചാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം ചെയ്തത്. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. അന്ന ബെന്‍ ആദ്യ ക്ലാപ്പ് അടിച്ചു. ടൊവിനോ തോമസും അന്ന ബെന്നും ഒറ്റ ഫ്രെയിമില്‍ വരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

തൊട്ടതെല്ലാം പൊന്നാക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഇത്തവണയും കലക്കുമെന്നുറപ്പ്. ഷറഫുദ്ധീനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആര്‍ട്ട് ഗോകുല്‍ ദാസ്, വസ്ത്രലങ്കാരം മാഷര്‍ ഹംസ, മേക്കപ്പ് റോണസ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. 

 

റിമ കല്ലിങ്കലും ആഷിക്കും നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രമാണ് ഹാഗര്‍. കോവിഡിന് ശേഷമുള്ള ഒപിഎം സിനിമാസിന്റെ ആദ്യ സിനിമയായി പ്രഖ്യാപിച്ച ചിത്രമാണിത്.മമ്മൂട്ടി നായകനായ 'ഉണ്ട' യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. റിമാ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ആഷിക് അബു ആദ്യമായി ഛായാഗ്രഹകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ആഷിക് അബുവിന്റെ മറ്റൊരു പ്രൊജക്ടാണ് വാരിയംകുന്നന്‍. പൃഥ്വിരാജ് നായകനാകുന്ന 'വാരിയംകുന്നന്‍' എന്ന ചരിത്ര സിനിമ 2021ല്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണിത്. മുഹ്സിന്‍ പരാരിയാണ് കോ-ഡയറക്ടര്‍. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും.

കൂടാതെ നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാര്‍ട്ടി എന്ന സിനിമ ആഷിഖ് അബുവാണ് നിര്‍മിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിര്‍മാണ രംഗത്തേക്ക് സജീവമായി കടന്നിരിക്കുകയാണ് റിമയും ആഷിക്കും. തമാശക്ക്' ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്‌നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.