വീണ്ടും സാരിയില്‍ മനസ്സ് കവര്‍ന്ന് നടി നവ്യ നായര്‍

Updated: Friday, January 29, 2021, 11:15 [IST]

നവ്യ നായര്‍ സാരിയുടുത്താലുണ്ടല്ലോ.. എന്റെ പൊന്നു സാറേ... ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂലാ... ഈ ഡയലോഗ് പറയാന്‍ തോന്നും നടി നവ്യയെ കണ്ടാല്‍. വീണ്ടും സാരിയില്‍ ഞെട്ടിച്ചിരിക്കുകയാണ് നവ്യ നായര്‍. ഇത്തവണ പട്ടുസാരിയല്ല. സില്‍ക് പ്രിന്റഡ് സാരിയാണ്.

ഗ്ലാമറസിലാണ് ഇത്തവണ താരം എത്തിയത്. ഡിസൈന്‍ ബ്ലൗസ് കൂടിയായപ്പോള്‍ ഒന്നുകൂടി ഭംഗി കൂടി. അമല്‍ അജിത്കുമാറാണ് നവ്യയുടെ ഈ സ്‌റ്റൈലിനു പിന്നില്‍. ശബരിനാഥാണ് ഈ സൂപ്പര്‍ കോസ്റ്റിയൂ നല്‍കിയതെന്നും നവ്യ കുറിക്കുന്നുണ്ട്. നീണ്ട മുടി ചുരുട്ടി മുന്നിലേക്ക് അഴിച്ചിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.  

 

ഇതിനുമുന്‍പും സാരിയില്‍ നവ്യ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. നവ്യയുടെ സാരി സെലക്ഷന്‍ ഉഗ്രന്‍ എ്ന്നാണ് ആരാധകര്‍ പറയാറുള്ളത്. വിവാഹശേഷവും സിനിമയിലേക്ക് എത്തിയ താരമാണ് നവ്യ. അതുകൊണ്ടുതന്നെ നവ്യ മലയാളത്തില്‍ നിന്നു വിട്ടു പോയെന്ന് തോന്നിയിട്ടേയില്ല. 

 

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് നവ്യ. ലോക്ഡൗണ്‍ ആയതുകൊണ്ട് റിലീസ് നീട്ടിവെക്കുകയായിരുന്നു. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍. കൃഷ്ണപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.