നവ്യാ നായരുടെ സഹോദരൻ വിവാഹിതനായി.. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നവ്യ കുറിപ്പ് വൈറൽ!!!

Updated: Tuesday, October 20, 2020, 11:09 [IST]

മലയാളികളുടെ എക്കാലത്തേയും പ്രിയനായികമാരിൽ ഒരാളാണ് നവ്യനായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ അഭിനയ ലോകത്തിലേയ്ക്ക് എത്തുന്നത്. നവ്യയുടെ സഹോദരൻ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടിലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. സ്വാതിയാണ് വധു. നവദമ്പതികളുടെ ചിത്രങ്ങൾ നവ്യതന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവർക്ക് ആശംസകൾ അർപ്പിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

 

ചിത്രങ്ങൾ പങ്ക് വച്ച് നവ്യ കുറിപ്പെഴുതിയത് ഇങ്ങനെ: എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. എന്റെ അനിയൻ സുഹൃത്ത്... സൂര്യന് കീഴിലുള്ള എല്ലാ മണ്ടത്തരങ്ങളെ കുറിച്ചും വൈകിയ രാത്രികളിലും ഞങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. ഞാൻ നിന്നോട് ഒച്ചയിട്ട് സംസാരിച്ചിട്ടുണ്ട്. അടിക്കുകയും കടിക്കുകയും നീ ചെയ്യുന്ന കാര്യങ്ങൾക്ക് കളിയാക്കുകയും ചെയ്തിട്ടുണ്ട്.

 

നീ ഇത്രത്തോളം വളർന്നത് ഞാൻ അറിഞ്ഞില്ല. എന്നാലും നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. സ്വാതി കണ്ണാ നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നു. രണ്ട് പേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിതത്തെപ്പറ്റിയാണ്, അതിന്റെ  ദൈനം ദിനമാണ്, ഓരോ നിമിഷവും.. ദിവസാവസാനം നിങ്ങൾ എത്രനന്നായി ജീവിച്ചു എന്നതാണ് പ്രശ്‌നം.പണം സമ്പാദിക്കുന്നതല്ല നിമിഷങ്ങളാണ് പ്രധാനം.