പെണ്ണ്കാണൽ ദിവസം സന്തോഷേട്ടൻ എന്നോട് ചോദിച്ചത് ഇത്രമാത്രം.. ഉള്ള് തുറന്ന് നവ്യാനായർ!!!

Updated: Thursday, October 15, 2020, 17:58 [IST]

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യാനായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയ രംഗത്ത് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങൾ നവ്യ ചെയ്തിട്ടുണ്ട്. സൂപ്പർ താരങ്ങളുടേയും യുവ താരനിരയ്‌ക്കൊപ്പവും നവ്യ തന്റെ അഭിനയപ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

 

വിവാഹശേഷം സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള താരം എടുത്തിരുന്നു. എന്നാലും കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ചില സിനിമകളിൽ അഭിനയിച്ചു. കൂടുതൽ സമയവും നൃത്തത്തിനാണ് താരം പ്രാധാന്യം നൽകിയത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണിപ്പോൾ. സിനിമ അഭിനയത്തിന് തന്റെ ഭർത്താവ് സന്തോഷ് നൽകാറുള്ള പിൻതുണയെക്കുറിച്ച് താരം നിരവധി അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.

തന്നെ പെണ്ണുകാണാൻ വന്ന സമയത്ത് അദ്ദേഹം പറഞ്ഞവാക്കുകളാണ് നവ്യ ഇപ്പോൾ ഓർക്കുന്നത്. അതിനെ കുറിച്ചാണ് താരം മനസ്സ് തുറക്കുന്നത്. പെണ്ണ് കാണാൻ വന്നപ്പോൾ അദ്ദേഹം ചോദിച്ചത് വിവാഹശേഷം അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നാണ്. എന്നെ കാണാൻ വന്ന ദിവസം തന്നെ സന്തോഷേട്ടൻ അങ്ങനെ ചോദിച്ചപ്പോൾ മറുപടി  കൊടുക്കാനും സാധിച്ചില്ലെന്നും നവ്യ പറയുന്നു. സിനിമ പൂർണ്ണമായും വിട്ട് വീട്ടിൽ ഇരിക്കുമ്പോൾ എനിക്ക് വല്ലാത്ത ഡിപ്രസിങ് ഫീലിങ് ആണെന്നും നവ്യ പറഞ്ഞു.