നാനിയുടെ നായികയായി നസ്രിയ ഇനി തെലുങ്കിൽ!!!

Updated: Friday, November 13, 2020, 13:07 [IST]

മലയാളി  പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ ഇനി തെലുങ്കിലും താരമാവും. തന്റെ ആദ്യ തെലുങ്ക് ചിത്രത്തെകുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് താരം. നവംബർ 21ന് ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തുമെന്നും നസ്രിയ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.

 

തന്റെ പുതിയ വിശേഷം പോസ്റ്റ് ചെയ്ത ഉടനെ നിരവധി പേരാണ് ഇതിന് ആശംസകളുമായി എത്തിയിട്ടുള്ളത്. നസ്രിയയുടെ പോസ്റ്റിന് പൃഥ്വിരാജ് വിനയ് ഫോർട്ട് എന്നിവർ ആശംസകൾ അറിയിച്ചിട്ടുണ്ട്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിനെ കുറിച്ചുള്ള ആകാംഷയിലാണ് താരം ഇപ്പോൾ.

  

 വിവേക് ആത്രേയയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ചിത്രത്തിന്റെ ടൈറ്റിൽ റലീസ് കാത്തിരിക്കുകയാണ് ആരാധകർ. നാനിയുടെ 28മതെ ചിത്രമാണിത്.

  

ഈച്ച എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായതാരമാണ് നാനി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ഈ അടുത്തിടെ ഇറങ്ങിയ ട്രാൻസ് എന്ന ചിത്രത്തിലൂടെ നസ്രിയ സിനിമയിൽ വീണ്ടും സജ്ജീവമായിക്കൊണ്ടിരിക്കുകയാണ്.