നിവിന്‍ പോളിയും ആസിഫലിയും ഒന്നിക്കുന്ന മഹാവീര്യര്‍ രാജസ്ഥാനില്‍ തുടങ്ങി
Updated: Wednesday, February 24, 2021, 14:36 [IST]

നടന് നിവിന്‍ പോളിയും ആസിഫലിയും ഒന്നിക്കുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് രാജസ്ഥാനില്‍ തുടങ്ങി. എബ്രിഡ് ഷൈന്‍ ആണ് സിനിമേയുടെ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്. രാജസ്ഥാനിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഔട്ട്ഡോര്‍ ഷൂട്ടിനു പുറമെ ഒരു ഗാനരംഗവും രാജസ്ഥാനില്‍ ചിത്രീകരിക്കും. രാജസ്ഥാന് ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് നടക്കും. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെയും ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക.

ഷാന്‍വിയുടെ ആദ്യ മലയാളം സിനിമയാണ് മഹാവീര്യര്‍. നടന് സിദ്ദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മഹേഷും മാരുതിയും എന്ന ചിത്രത്തിലും ആസിഫ് അലിയാണ് പ്രധാന വേഷത്തിലെത്തുന്നത്. സേതുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ കഥാപാത്രമായ മഹേഷിനൊപ്പം ഒരു വിന്റേജ് മോഡല്‍ മാരുതി 800ഉം ഉണ്ടാകും.

മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് സിനിമയില്‍ പറയുന്നത്. തുറമുഖം ആണ് നിവിന്‍ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും.

അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന് ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
