മുസ്ലിമായാല്‍ തല മറയ്ക്കണം, നൂറിന്‍ ഷരീഫിനെതിരെ കമന്റ്

Updated: Monday, March 1, 2021, 14:17 [IST]

മുസ്ലിം നടിമാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രണം കുറച്ച് കൂടുതലാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോഴിതാ യുവനടി നൂറിന്‍ ഷരീഫിനുനേരെയും കമന്റെത്തി. കഴിഞ്ഞ ദിവസം നൂറിന്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജീന്‍സ് പാന്റും ടീ ഷര്‍ട്ടുമായിരുന്നു വേഷം. തന്റെ ഫോട്ടോ വെച്ചുള്ള പരസ്യ ബോര്‍ഡ് കണ്ട് സന്തോഷിക്കുന്ന വീഡിയോയായിരുന്നു അത്.

പേരില്‍ മാത്രം മുസ്ലിം ഉള്ളതുകൊണ്ട് കാര്യമില്ല സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും അങ്ങനെതന്നെ വേണമെന്നായിരുന്നു കമന്റ്. എന്നാല്‍, നൂറിന്‍ മറുപടി നല്‍കാതെ പോകാന്‍ നിന്നില്ല. എന്നാല്‍ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ, എന്നാണ് നൂറിന്‍ മറുപടി നല്‍കിയത്.  

Advertisement

 

സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചത്. 

Advertisement

 

ഈ പടച്ചോന്‍ വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ ങമവെമ അഹഹമവ സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും.