ഇടവേള ബാബുവിന്റെ വിവാദ പരാമർശം... പിന്തുണയുമായി ഒമർലുലു!!!

Updated: Saturday, October 17, 2020, 11:00 [IST]

ഇടവേള ബാബുവിന്റെ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിൻ പിന്തുണയുമായി ഒമർ ലുലു. അക്രമത്തിന് ഇരയായ താരത്തെ മരിച്ചു പോയവർ എന്ന ഇടവേള ബാബു നടത്തിയ പരാമർശം സിനിമാ മേഖലയിൽ വൻ വിവാദം ഉണ്ടാക്കിയിരുന്നു. ഇടവേള ബാബുവിന്റെ പരാമർശത്തെ തുടർന്ന് അഭിനേത്രി പാർവതി അമ്മയിലെ അംഗത്വം രാജി വച്ചിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്.

 

ഇപ്പോഴിതാ ഇടവേള ബാബുവിന് പിന്തുണയുമായി എത്തിയിരുക്കുകയാണ് സംവിധായകൻ ഒമർ ലുലു. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്ക് വച്ചത്. ഒമർ ലുലുവിന്റെ പോസ്റ്റ് ഇങ്ങനെ:ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്"മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്". അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Latest Articles