അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി.... ചിത്രത്തിനു താഴെ അധിക്ഷേപം നിറച്ച് സൈബർ അറ്റാക്ക്!!!

Updated: Tuesday, October 27, 2020, 16:43 [IST]

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു സുന്ദരിയാണ് പാറുക്കുട്ടി. പാറുക്കുട്ടിയുടെ കളിയും ചിരിയും നിറഞ്ഞ എപ്പിസോടുകൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പാറുക്കുട്ടിയുടെ പേരിൽ വിവിധ ഫാൻസ് ക്ലബുകൾ വരെ ഉണ്ട്.

 

ഈ കഴിഞ്ഞ വിദ്യാരംഭം നാളിൽ പാറുക്കുട്ടിയും ആദ്യാക്ഷരം കുറിച്ചു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേയ എന്നാണ് പാറുക്കുട്ടിയുടെ പേര്. സീരിയലിലെ പേരിൽ തന്നെയാണ് കുഞ്ഞ് ഇപ്പോൾ അറിയപ്പെടുന്നത്. പാറുക്കുട്ടി വിദ്യാരംഭം കുറിക്കുന്നതിന്റെ ചിത്രങ്ങൾക്ക് താഴെ കുട്ടിയേയും കുടുംബത്തേയും അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുട്ടിയേയും കുടുംബത്തേയും ചാണകമെന്നും മറ്റുമാണ് കമന്റുകളിൽ പരാമർശിച്ചിട്ടുള്ളത്. എന്നാൽ വിമർശനങ്ങൾ മാത്രമല്ല ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. 

 

സീരിയൽ ഓഡിഷൻ കഴിഞ്ഞ് നാല് മാസം പ്രായമുള്ളപ്പോഴാണ് അമേയ ഉപ്പും മുളകും എന്ന സീരിയിലലിൽ അഭിനയിക്കാൻ ആരംഭിച്ചത്. പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ മകളാണ് അമേയ. അനിഖയാണ് അമേയയുടെ ചേച്ചി. കുറച്ച് നാൾ മുമ്പ് ഇവർക്ക് ഒരു അനുജൻ കൂടി ജനിച്ചിട്ടുണ്ട്.