ചില വിഗ്രഹങ്ങൾ തുടരുന്ന നിശ്ശബ്ദത അനുവദിച്ചുകൊടുക്കരുത്: പാർവതി തിരുവോത്ത്!!!

Updated: Friday, October 16, 2020, 15:05 [IST]

മലയാളം സിനിമാ താരസംഘടനയായ അമ്മ(എഎംഎംഎ)യിൽ നിന്ന് ചലച്ചിത്രതാരം പാർവതി അടുത്തിടെ അംഗത്വം രാജി വച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അക്രമിക്കപ്പെട താരത്തിനെതിരെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഒരു ചാനലിൽ പറഞ്ഞ മരിച്ചവർ എന്ന പരാമർശവുമായി ബന്ധപ്പെട്ടാണ് പാർവതി അമ്മയിടെ അംഗ്വത്ത്വം രാജി വച്ചത്. അപ്പോഴിതാ അമ്മ എന്ന സംഘടനയ്‌ക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയാണ് താരങ്ങളായ പാർവതിയും പത്മപ്രിയയും അഭിനേത്രിയും സംവിധായികയുമായ രേവതി.

 

കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ സംഘടനയിലെ ചില വിഗ്രഹങ്ങൾ എല്ലാം ശരിയാണെന്ന് പ്രതീതി ഉണ്ടാക്കുന്നതിനായി നിശബ്ദ്ദത തുടരുകയാണ്. ഇനിയും ഇത് അനുവദിക്കാൻ പാടില്ല. സംഘടന ഒരു കുടുംബമാണ് ഒത്തൊരുമയുണ്ടെന്ന് പറയുന്നവരാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും പാർവതി പറഞ്ഞു.

 

ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കിൽ എന്നിവരൊക്കെ അവരുടെ പ്രതിഷേധം പ്രകടിപ്പിച്ച് രാജി വച്ചിരുന്നു. ഞങ്ങളിൽ ചിലർ സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ മാറ്റങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയിൽ പ്രവർത്തനങ്ങൾ നടത്തി. എന്നാൽ എം.എൽ.എ പദവിയിൽ ഉള്ളവർ പോലും മുഖം മൂടി അണിഞ്ഞ് എത്തുന്നത് പോലെയാണ് തോന്നിയിട്ടുള്ളത് എന്നും പാർവതി കൂട്ടിച്ചേർത്തു.