ഈ മാസം 25 ഡോക്ടര്‍ പറഞ്ഞ സമയം, ഗര്‍ഭകാലത്തെക്കുറിച്ച് പേര്‍ളി മാണി
Updated: Wednesday, March 3, 2021, 16:50 [IST]

ഈ മാസമാണ് പേര്‍ളി മാണിയുടെ പ്രസവ ദിവസം. മാര്‍ച്ച് 25 നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. പേടി ഉള്ളില്‍ ഉണ്ടെങ്കിലും താന്‍ ഓരോ വീഡിയോ കണ്ട് സ്ട്രോങ്ങാകാന്‍ ശ്രമിക്കുകയാണെന്ന് പേര്‍ളി മാണി പറയുന്നു. എപ്പോഴും പ്രസവ സമയത്തുണ്ടാകുന്ന വേദനയെക്കുറിച്ച് പറഞ്ഞ് പേടിക്കാറുണ്ടെന്ന് ശ്രീനിഷ് തന്നെ പറയുന്നുണ്ട്.

ഞാനിപ്പോള്‍ എന്താണ് ചിന്തിക്കുന്നതെന്ന് പറയാമോ എന്നു ചോദിച്ചു കൊണ്ട് പേര്‍ളി ഒരു ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചാണെന്ന് രസകരമായി പേര്‍ളി പറയുന്നു. ഗര്‍ഭകാലത്ത് ഭക്ഷണത്തോട് ഭയങ്കര ഇഷ്ടമാണെന്ന് പേര്‍ളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്രീനിഷ് വഴക്കുപറയുമെന്നും ഡയറ്റ് നോക്കുന്നുണ്ടെന്നുമാണ് പേര്‍ളി പറഞ്ഞത്.

ശ്രീനിഷ് ഇപ്പോള്‍ സീരിയല്‍ ഷൂട്ടിന്റെ തിരക്കിലാണ്. വല്ലപ്പോഴും മാത്രമേ പേര്ളിക്കരികില് എത്താറുള്ളൂ. ശ്രീനിഷ് ഈ സമയം എന്നും എന്നോടൊപ്പം ഉണ്ടാകണമെന്നാണ് വിചാരിക്കുന്നതെന്നും പേര്‍ളി പറയുന്നു. ലേബര്‍ റൂമില്‍ ശ്രീനിഷിനെ കയറ്റണമെന്നാഗ്രഹമുണ്ട്. എന്നാല്‍, ബോധംകെട്ട് വീണ ശ്രീനിഷിനെ എനിക്ക് കാണാന്‍ വയ്യെന്ന് പേര്‍ളി പറയുന്നു.

കുഞ്ഞിനെ കൈയ്യില്‍ കിട്ടിയാല്‍ ആദ്യം എവിടെയാ പോകാന്‍ ആഗ്രഹമെന്ന ആരാധകന്റെ ചോദ്യത്തോട് പേര്‍ളി പറഞ്ഞതിങ്ങനെ.. കുഞ്ഞിനെ എടുത്ത് ബാത്ത്റൂമില്‍ പോയി കുളിപ്പിക്കാനാണ് കൊതിയെന്നും നേരെ ഞാന്‍ അത് ചെയ്യാനാണ് പോകുക എന്നും രസകരമായി പേര്‍ളി പറയുന്നു.

കുഞ്ഞിനെ കുളിപ്പിക്കേണ്ട വീഡിയോയും മറ്റും കാണലാണ് പേര്ളിയുടെ പണി. ഗര്‍ഭിണികളോട് പേര്‍ളി പറയുന്നതിങ്ങനെ.. എന്നും നിങ്ങള്‍ ഹാപ്പിയായി ഇരിക്കണം, അതിന് നല്ല വീഡിയോകളും മറ്റും കണ്ടിരിക്കുക. നിങ്ങളുടെ ചിന്തകളും പോസിറ്റീവായിരിക്കണം. സ്ത്രീകള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമായിട്ടാണ് ഈ അവസ്ഥയെ ഞാന്‍ കാണുന്നതെന്നും പേര്‍ളി മാണി പറഞ്ഞു.

