എന്റെ കൈകൾ എപ്പോഴും എന്റെ കുട്ടി വയറ്റിലാണ്.. അമ്മയാവുന്നതിനു മുൻപുള്ള വിശേഷങ്ങൾ പങ്ക് വച്ച് പേളി മാണി.. കുറിപ്പ് വൈറൽ!!!

Updated: Monday, October 26, 2020, 16:09 [IST]

പ്രേക്ഷകരും ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളിയും ഭർത്താവ് ശ്രീനിഷും. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെയാണ് ഇവർ അടുക്കുന്നതും പ്രണയത്തിലാവുന്നതും പിന്നീട് ഇവരുടെ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ്.

 

 തങ്ങളുടെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ വരെ ഇവർ പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ പേളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേളിയുടെ കുറിപ്പ് ഇങ്ങനെ. : ആദ്യത്തെ മൂന്ന് മാസം കുറച്ച് ബുദ്ധിമുട്ടുകൾ നേരുടേണ്ടി വന്നു.
 
 

ശർദ്ദിയും ഗർഭകാല അസ്വസ്ഥതകളും ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ട്രൈമസ്റ്റർ വളരെ അധികം സന്തോഷം നൽകുന്ന ഒന്നാണ്. വളരെയധികം ഉന്മേഷം തോന്നുന്നു. പാചകം, വൃത്തിയാക്കൽ ഡ്രൈവിങ് എല്ലാം എനിക്കിഷ്ടമാണ്. ചെറിയ ഇളക്കങ്ങളിലൂടെ കുഞ്ഞ് എന്നോട് ഹായ് പറയുന്നുണ്ട്. 

 

ഞാൻ പാടുകയും പാട്ട് കേൾക്കുകയും ചെയ്യാറുണ്ട്. ഒപ്പം ചെറിയ പ്രാർത്ഥനകളും നടത്താറുണ്ട്. എന്റെ കൈകൾ എപ്പോഴും എന്റെ കുഞ്ഞ് വയറിന് മേലാണ് ഉണ്ടാവാറെന്ന് ഞാൻ മനസ്സിലാക്കി. എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട്. അതുകൊണ്ട് കുഞ്ഞിനെ എപ്പോഴും സേഫായി ഇരിക്കണെ എന്നാണ് എന്റെ ചിന്ത. 

എന്റെ ഫീലിങ്‌സ് എന്താണെന്ന് നിങ്ങളോടെ ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തിൽ പുതിയ അതിഥിയെ കൊണ്ടുവരാൻ എടുത്ത തീരുമാനത്തിൽ ഞങ്ങൾ എത്ര ഭാഗ്യവാൻമാരാണ്. എന്നാണ് പേളി തന്റെ പോസ്റ്റിൽ കുറിച്ചത്. നിരവധി പേരാണ് പേളിയ്ക്ക് ആശംസകളുമായി എത്തിയത്.