വീർത്തു വരുന്ന വയറിൽ തലോടി കുഞ്ഞതിഥിയോട് വിശേഷങ്ങൾ പങ്ക് വച്ച് പേളി മാണി.. ചിത്രങ്ങൾ പകർത്തി ഭർത്താവ് ശ്രീനിഷ്... ചിത്രങ്ങൾ വൈറൽ!!!

Updated: Friday, November 13, 2020, 12:37 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാര ദമ്പതികളാണ് പേളിമാണിയും ശ്രീനിഷും. ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെയാണ് ഇവർ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ അവർ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. 

 

തങ്ങളുടെ ജീവിതത്തിലേയ്ക്ക് കുഞ്ഞതിഥി വരാൻ പോകുന്ന സന്തോഷ വിവരം പേളി പ്രേക്ഷകർക്കായി പങ്ക് വച്ചിരുന്നു. കുഞ്ഞതിഥിയെ കാത്തിരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പേളി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ പേളി പുതിയതായി കുറച്ച് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിരിക്കുകയാണ്.

 

കുഞ്ഞിനോടുള്ള വിശേഷങ്ങൾ പങ്ക് വച്ചു കൊണ്ടുള്ള കുറിപ്പും താരം പങ്ക് വച്ചിട്ടുണ്ട്. വയറിൽ കൈ വച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് പേളി പങ്ക് വച്ചിട്ടുള്ളത്. ഈ ലോകം വളരെ മനോഹരമാണ് കുഞ്ഞേ... നിന്നെകാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ. ഈ സുവർണ്ണ നിമിഷങ്ങൾ പകർത്തിയത് ശ്രീനിഷ് എന്ന കുറിപ്പോടെയാണ് പേളി ചിത്രം പങ്ക് വച്ചിട്ടുള്ളത്. 

 

ചിത്രങ്ങൾ പങ്ക് വച്ചപ്പോൾ തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. നിരവധി താരങ്ങളും ആരാധകരും പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയത്. മുടി സ്‌ട്രൈറ്റൻ ചെയ്ത് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായണ് പേളി എത്തിയത്.