ഗർഭിണിയായ ശേഷം മെഡിറ്റേഷന്റെ മൂന്ന് ഘടങ്ങൾ ചിത്രങ്ങൾ പങ്ക് വച്ച് പേളി.. പോസ്റ്റ് വൈറൽ!!!

Updated: Friday, October 16, 2020, 13:35 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളിമാണിയും ഭർത്താവ് ശ്രീനിഷും. താരങ്ങൾ മാതാപിതാക്കൾ ആവാൻ പോകുന്നതിന്റെ സന്തോഷം അവർ തങ്ങളുടെ ആരാധകരെ അറിയിച്ചു കഴിഞ്ഞിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് താരങ്ങൾ തങ്ങളുടെ കുഞ്ഞതിഥിയുടെ വരവിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

 

 ഇപ്പോൾ പേളിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗർഭിണിയായ ശേഷം പേളിയുടെ മെഡിറ്റേഷന്റെ മൂന്ന് ഘട്ടങ്ങൾ എന്ന പേരിലാണ് ചിത്രങ്ങളൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. വളരെ രസകരമായ ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പെട്ടന്ന തന്നെ ആരാധകർ ആ പോസ്റ്റുകൾ ഏറ്റെടുത്തിട്ടുണ്ട്.

 

 അടുത്ത വർഷം മാർച്ചിൽ ഈ പുതിയ അതിഥി ഇവരുടെ അടുത്തേയ്ക്ക് എത്തും. ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരങ്ങൾ തമ്മിൽ അടുത്തതും വിവാഹിതരാവാൻ തീരുമാനിച്ചതും. 
പുതിയ ചിത്രത്തിൽ സാരിയിൽ തിളങ്ങിയാണ് പേളി എത്തിയത്. നിരവധി സുഹൃത്തുക്കളും ആരാധകരമാണ് പേളിയുടെ ചിത്രത്തിന് ആശംസകളുമായി എത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

The 3 stages of Meditation ????? ?? . . . . ?? @daisydavidphotography Styling @ashif_marakkar

A post shared by Pearle Maaney (@pearlemaany) on