ബിഗ് ബോസിൽ നിന്ന് ഇറങ്ങിയപ്പോഴേയ്ക്കും തടി നന്നേ കുറഞ്ഞു.. നേരെ കാണാൻ പോയത് അനുരാഗ് ബസുവിനെ ലുഡോയുടെ വിശേഷങ്ങൾ പങ്ക് വച്ച് പേളിമാണി!!!

Updated: Saturday, November 21, 2020, 12:17 [IST]

നിരവധി ചിത്രങ്ങളിലൂടെയും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് പേളി മാണി. പേളിയുടെ ഹിന്ദി ചിത്രമായ ലുഡോ ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്.

 

ഇപ്പോഴിതാ ലുഡോയുടെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് പേളി. ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ലുഡോയിലേയ്ക്ക് എത്തിയത് എങ്ങനെയെന്ന് താരം പറയുന്നു. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ആദ്യം ഒപ്പ് വച്ചത് ലുഡോയിൽ വർക്ക് ചെയ്യാൻ വേണ്ടിയാണ്.

 

അച്ഛൻ മാണിക്കൊപ്പമാണ് സംവിധായകൻ അനുരാഗ് ബസുവിനെ കാണാൻ പോയത്. മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താൻ നന്നേ മെലിഞ്ഞിരുന്നു, ഏതാണ്ട് 62-63 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന താൻ പുറത്തിറങ്ങിയപ്പോൾ 47 കിലോ മാത്രമായിരുന്നു ഉണ്ടായത്. ഈ ലുക്കിൽ എന്തിനാണ് വിളിച്ചത് എന്ന് പോലും അറിയാതെയാണ് അനുരാഗ് ബസുവിനെ കാണാൻ പോയത്.

 

എന്നാൽ ചിത്രത്തിനുള്ള ഡേറ്റ് ഫിക്‌സ് ചെയ്യലാണ് അന്ന് ചെയ്തത്. അന്ന തന്നെ ഡ്രസിന്റെ അളവുകളും എടുത്തു. ഫോട്ടോയും എടുത്തു.. രണ്ട് വർഷങ്ങൾകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ഇത്രയും വലിയ കാസ്റ്റിനൊപ്പം ഒരു മലയാളി നേഴ്‌സായി പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പേളി പറഞ്ഞു... അഭിഷേക് ബച്ചൻ വളരെ തമാശക്കാരനാണെന്നും പേളി പറഞ്ഞു.