കുഞ്ഞുവാവ അനങ്ങാൻ തുടങ്ങി സന്തോഷവാർത്ത പങ്ക് വച്ച് പേളിമാണി.. പോസ്റ്റ് വൈറൽ!!!

Updated: Friday, October 16, 2020, 12:14 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളിമാണിയും ഭർത്താവ് ശ്രീനിഷും. ഇരുവരും സോഷ്യൽ മീഡീയയിൽ വളരെയധികം സജ്ജീവമാണ്. താരങ്ങൾ മാതാപിതാക്കൾ ആവാൻ പോകുന്നതിന്റെ സന്തോഷം അവർ തങ്ങളുടെ ആരാധകരെ അറിയിച്ചു കഴിഞ്ഞിരുന്നു. ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് താരങ്ങൾ തങ്ങളുടെ കുഞ്ഞതിഥിയുടെ വരവിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

 

ഇപ്പോൾ പേളിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞ് അനങ്ങി തുടങ്ങി എന്നാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് എക്കാലത്തേയും മികച്ച അനുഭവമാണെന്നാണ് പേളി പറയുന്നത്. വാവ അനങ്ങുന്നതിനെ കുറിച്ച് തന്റെ അനുജത്തി റിനിതയെ ഈ വിവരം ചാറ്റിങ്ങിലൂടെ അറിയിച്ചിരുന്നു.

 

എന്ത് വൈയ്റ്റ് ചെയ്യൂ ഞാൻ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു അനുജത്തിയുടെ മറുപടി. അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ പേളി ഇൻസ്റ്റാഗ്രാമിൽ സ്‌റ്റോറിയിൽ അറിയിച്ചിരുന്നു. അടുത്ത വർഷം മാർച്ചിൽ ഈ പുതിയ അതിഥി ഇവരുടെ അടുത്തേയ്ക്ക് എത്തും. ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് താരങ്ങൾ തമ്മിൽ അടുത്തതും വിവാഹിതരാവാൻ തീരുമാനിച്ചതും.