ഡിസൈന്‍ മാത്രമല്ല ചില ബ്യൂട്ടി ടിപ്സുമുണ്ട്, നടി പൂര്‍ണിമ പങ്കുവയ്ക്കുന്നു
Updated: Thursday, February 25, 2021, 11:52 [IST]

ഫാഷന്‍ ഡിസൈന്‍ മാത്രമല്ല കൈയ്യില്‍ ചില ബ്യൂട്ടി ടിപ്സുമുണ്ട്. നടി പൂര്‍ണിമ ഇന്ദ്രജിത്ത് തന്റെ മുടിയുടെ രഹസ്യം പറഞ്ഞുതരികയാണ്. മുടി തഴച്ചു വളരാനുള്ള ടിപ്സാണ് പൂര്‍ണിമ പങ്കുവയ്ക്കുന്നത്. ചുരുളന്‍ മുടി പൂര്‍ണിമയ്ക്ക് എന്നും അഴക് നല്‍കുന്നതാണ്. പല പരീക്ഷണങ്ങളും പൂര്‍ണിമ മുടിയില്‍ നടത്താറുണ്ട്.

ഇക്കഴിഞ്ഞ ദിവസം മുഖത്തും തലയിലും ക്രീം പുരട്ടി നില്ക്കുന്ന പൂര്‍ണിമയെയാണ് കണ്ടത്. മുഖത്തും തലമുടിയിലും ഒരു ലേപനമുണ്ട്. എന്നാല്‍ ചിത്രത്തിനൊപ്പം അതിന്റെ സീക്രട്ടും കൂടി പൂര്‍ണിമ പറയുന്നുണ്ട്. ഇതിനായി വേണ്ടത് ബെന്റോനൈറ്റ് ക്ലേ പൌഡര്‍ അഥവാ മുള്‍ട്ടാണി മിട്ടിയും, ആപ്പിള്‍ സിഡര്‍ വിനെഗറും, കറ്റാര്‍വാഴയുടെ ജെല്ലും, ഫില്‍റ്റര്‍ ചെയ്ത വെള്ളവുമാണ്.

അര കപ്പ് മുള്‍ട്ടാണി മിട്ടിയും നാല് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനെഗറും അല്‍പ്പം കറ്റാര്‍വാഴയുടെ ജെല്ലും ഫില്‍റ്റര്‍ ചെയ്ത വെള്ളവും കൂടി കുഴച്ചെടുക്കുക. നിങ്ങള്‍ക്ക് യോജിച്ച പരുവത്തില്‍ വേണം ഈ മിശ്രിതം തയാറാക്കാന്‍. ഇത് തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. ഒരു ഷവര്‍ ക്യാപ് ധരിച്ച ശേഷം 10 അല്ലെങ്കില്‍ 12 മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവനും ഉണങ്ങുന്നതു വരെ വെക്കേണ്ടതില്ലെന്നാണ് താരം പറയുന്നത്.

മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുള്ള അഴുക്കിനെയും എണ്ണമിഴുക്കിനെയും വലിച്ചെടുക്കും. ഇത് ഒരു ഷാംപുവും കണ്ടീഷണറുമായി പ്രവര്‍ത്തിക്കും എന്ന് പൂര്‍ണിമ പറയുന്ന.

ഇതിനു ശേഷവും കണ്ടീഷണര്‍ ഉപയോഗിക്കുന്ന ശീലമാണ് തനിക്കുള്ളത് എന്ന് പൂര്‍ണ്ണിമ പറയുന്നു. തന്റെ മുടിക്ക് ഇത്രയും നീളമുണ്ടെന്നും പൂര്‍ണിമ പറയുന്നുണ്ട്.

