നടൻ പ്രഭുദേവ മൂന്നാം വിവാഹത്തിന് , സഹോദരീ പുത്രിയുമായി പ്രണയത്തിലെന്ന് വാര്‍ത്തകള്‍; ഞെട്ടി ജനങ്ങൾ

Updated: Saturday, November 14, 2020, 08:57 [IST]

 പ്രശസ്ത നടനും, സംവിധായകനും, നൃത്തസംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സഹോദരീ പുത്രിയുമായി താരം പ്രണയത്തിലാണെന്നും വിവാഹം അധികം വൈകാതെയുണ്ടാകുമെന്നുമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്തകള്‍ പ്രഭുദേവയോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല. ആദ്യ ഭാര്യ റംലത്തില്‍ പ്രഭുദേവയ്ക്ക് രണ്ട് ആണ്‍മക്കള്‍ ഉണ്ട്. നടി നയന്‍താരയുമായി പ്രണയത്തിലായതോടെ റംലത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു താരം.

പ്രഭുദേവ സംവിധാനം ചെയ്ത് സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ‘രാധേ ‘ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോള്‍. പ്രഭുദേവ നായകനായെത്തുന്ന ഏതാനും ചിത്രങ്ങള്‍ അണിയറയില്‍ വേറെയും ഒരുങ്ങുന്നുണ്ട്.