പ്രകൃതിഭംഗിയില്‍ ഇഴുകി ചേര്‍ന്ന് കപ്പിള്‍സ്, പ്രീ വെഡ്ഡിംഗ് ഷൂട്ട് വൈറലാകുന്നു

Updated: Saturday, February 20, 2021, 16:24 [IST]

വിവാഹത്തിനു മുന്‍പുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ട് ആണ് ഇപ്പോഴത്തെ ട്രന്‍ഡ്. പല കപ്പിള്‍സിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ട് വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.  പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, മാറ്റര്‍നല്‍ തുടങ്ങി വ്യത്യസ്ത ആശയവുമായാണ് ഓരോ ഫോട്ടോഷൂട്ടുകളും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഏത് രീതിയില്‍ മറ്റൊന്നില്‍ നിന്ന് വ്യത്യസ്തത കൊണ്ടുവരാന്‍ പറ്റും എന്നാലോചിക്കുകയാണ് എല്ലാവരും.

ഫോട്ടോഷൂട്ടിലെ വേഷവിധാനങ്ങളാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണം. പല ഫോട്ടോഷൂട്ടുകളിലും സ്ത്രീകള്‍ വളരെ ഗ്ലാമറസ് വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതിനാലാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

 

ധാരാളം സദാചാര സഹോദരന്മാരും അമ്മായിമാരും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാന്‍ വേണ്ടിമാത്രം കാത്തിരിക്കുന്നുണ്ട്. കമന്റ് ബോക്‌സില്‍ അശ്ലീല തെറികളും ആയാണ് ഇവര്‍ നിറഞ്ഞുനില്‍ക്കുന്നത്.

 

ഇത്തവണ അരുവിയുടെ പശ്ചാത്തലയില്‍ മുനിയുടെ വേഷത്തിലാണ് വരന്‍ എത്തിയത്. കാഷായ വസ്ത്രമാണ് ഇവരുടെ വേഷം. കൈയ്യിലും കഴുത്തിലുമൊക്കെ രുദ്രാക്ഷവുമുണ്ട്.