പൃഥ്വിരാജിന്റെ പിറന്നാൾ കേക്കിൽ ഒളിപ്പിച്ച രഹസ്യമെന്ത്? അത് നജീബല്ല നബീൽ ആണ്. അല്ലിമോളുടെ സർപ്രൈസ് കണ്ട് താരം ഞെട്ടി. സുപ്രിയ പറഞ്ഞത് വൈറൽ ആവുന്നു.!!!

Updated: Friday, October 16, 2020, 11:27 [IST]

മലയാള സിനിമയിലെ യുവരാജാവായി മാറിയിരിക്കുകയാണ് പൃഥ്വരാജ്. തന്റെ 38ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്ന്. അദ്ദേഹത്തിനായി അല്ലിമോൾ ഒരുക്കിയ സർപ്രൈസ് കേക്കിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹാപ്പി ബർത്ത് ഡേ ഡാഡാ എന്നാണ് കേക്കിൽ എഴുതിയിട്ടുള്ളത്.  അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയയുടെ നിർദ്ദേശ പ്രകാരമാണ് കേക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. അതിൽ പൃഥ്വി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്. Nabeel If you know you know..  എന്നാണ് പോസ്റ്റിൽ കുറിച്ചുട്ടുള്ളത്. ആടുജീവിതം തീമിലാണ് കേക്ക് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ ആരാണ് നബീൽ എന്ന അന്വേഷണത്തിലാണ് സൈബർ ലോകം.

 


 അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സഹതാരങ്ങൾ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ദുൽഖർ സൽമാന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താരങ്ങൾ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  

 മോഹൻലാൽ, മഞ്ജുവാര്യർ, ജയസൂര്യ, ചന്ദ്ര ലക്ഷ്മൺ, ശിവദ, വിശാഖ് സുബ്രഹ്‌മണ്യം, അജു വർഗീസ്, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര തന്നെ പൃഥ്വിരാജിന് അശംസകളുമായി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഈ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

#Nabeel ?? If you know you know! ????

A post shared by Prithviraj Sukumaran (@therealprithvi) on