ചാട്ടം തെറ്റി, നിലത്തടിച്ച് വീണ് പ്രിയ വരിയര്‍, വീഡിയോ കാണാം

Updated: Thursday, February 25, 2021, 17:22 [IST]

ചാട്ടം പിഴച്ചതോടെ നടി പ്രിയ വാര്യര്‍ തല നിലത്തടിച്ച് വീണു. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് സംഭവം. റൊമാന്റിക് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. നായകന്‍ നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് ചാട്ടം പിഴച്ച് നിലത്ത് വീഴുന്നത്.

സംഭവത്തിന്റെ വീഡിയോ പ്രിയ തന്നെയാണ് കോമഡി പോലെ ഷെയര്‍ ചെയ്തത്. നടി വീണിതു കണ്ട് അണിയറക്കാര്‍ ഓടി വരുന്നതും പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും കാണാം. തനിക്ക് ഒന്നും പറ്റിയില്ലെന്നും പ്രിയ പറയുന്നുണ്ട്. അടുത്ത ടേക്ക് പോകാമെന്നും താരം പറയുന്നു.

 

ചന്ദ്ര ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചെക്ക്. രാകുല്‍പ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള റൊമാന്റിക് ഫോട്ടോകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്.