അടിവസ്ത്രം കാണണം, സംവിധായകന്‍ പറഞ്ഞതിങ്ങനെ, നടി പ്രിയങ്ക ചോപ്ര ചെയ്തത്

Updated: Thursday, February 11, 2021, 13:35 [IST]

ബോളിവുഡ് നടിയാണെങ്കിലും തമിഴില്‍ വിജയ് ചിത്രത്തിലൂടെയാണ് നടി പ്രിയങ്ക ചോപ്ര തിളങ്ങിയത്. 2000 ലെ ലോക സുന്ദരി പട്ടം ലഭിച്ചതോടെ പ്രിയങ്കയുടെ റേറ്റിങ് മാറിമറയുകയായിരുന്നു. പെട്ടെന്നായിരുന്നു ബോളിവുഡിലേക്ക് കയറിയത്. കഴിഞ്ഞദിവസമാണ് പ്രിയങ്ക തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവെച്ചുള്ള പുസ്തകം പ്രകാശനം ചെയ്തത്.

അണ്‍ഫിനിഷ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സിനിമയില്‍ നിന്ന് നേരിട്ട അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തിലൂടെ വരച്ച് കാട്ടുന്നുണ്ട്. ബോളിവുഡില്‍ നിന്ന് നേരിട്ട ഒരനുഭവം ഇങ്ങനെ... ഒരു ചിത്രത്തിലെ ഗാനരംഗത്തില്‍ അല്പം ഗ്ലാമറസ് അഭിനയിക്കേണ്ടിവന്നു. ഇതില്‍ താരം ധരിക്കേണ്ട വസ്ത്രം എന്താണ് എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലായിരുന്നു. 

 

പ്രിയങ്കയും കോസ്റ്റിയൂം ഡിസൈനറും ഇതിനെക്കുറിച്ച് സംസാരിച്ച് ഒരു വസ്ത്രം ഫിക്‌സ് ചെയ്തു. പിന്നീടാണ് ഇവര്‍ സംവിധായകനോട് ഈ വസ്ത്രത്തെ കുറിച്ച് പറയുന്നത്. എന്നാല്‍, ആ സമയം സംവിധായകന്‍ പറഞ്ഞ മറുപടിയാണ് കിടിലം. വസ്ത്രം എന്തായാലും കുഴപ്പമില്ല. അടിവസ്ത്രം പുറത്തു കാണണം. അത്രമാത്രം മതി. അന്ന് സിനിമയില്‍ തുടരണോ വേണ്ടയോ എന്നുവരെ ചിന്തിച്ചു പോയെന്നും പ്രിയങ്ക പറയുന്നുണ്ട്.

 

അടിവസ്ത്രം കാണാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ആളുകള്‍ ടിക്കറ്റ് എടുക്കുന്നത് എന്നായി മറ്റൊരു പരാമര്‍ശം. ഇതോടെ പ്രിയങ്ക ആ സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു. ഇതിനെ ചുറ്റിപറ്റി വലിയ പ്രശ്‌നങ്ങളാണ് നടന്നത്. വലിയ തുക താരം പ്രൊഡ്യൂസര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു.