തടിച്ചുരുണ്ട് പേര്‍ളി മാണി, സഹോദരിയുടെ വിവാഹനിശ്ചയം ഗംഭീരമായി, ഒപ്പം അമല പോളും

Updated: Thursday, February 18, 2021, 17:12 [IST]

അമ്മയാകാന്‍ പോകുന്ന നടിയും അവതാരകയുമായി പേര്‍ളി മാണിയുടെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബേബി ഷവറും വളകാപ്പും പാര്‍ട്ടിയുമൊക്കെ കഴിഞ്ഞു. ഇതിപ്പോള്‍ എന്താണ് ആഘോഷമെന്ന് ആരാധകര്‍ക്ക് സംശയമായി. ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റെ അമ്മയ്‌ക്കൊപ്പമുള്ള ക്യൂട്ട് ഡാന്‍സ് മൂവ്‌മെന്റാണ് വൈറലായത്. സംഭവം സഹോദരിയുടെ വിവാഹ നിശ്ചയമായിരുന്നു.

പേര്‍ളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹ നിശ്ചയം ഗംഭീരമായി നടന്നു. ആഘോഷങ്ങളുടെ വീഡിയോയും ഫോട്ടോകളും നിറയുകയാണ്. പ്രസവ ഡേറ്റ് അടുത്തിട്ടും ഇത്രയും എനര്‍ജി പേര്‍ളിക്ക് എങ്ങനെ കിട്ടുന്നുവെന്നാണ് ആരാധകരുടെ ചോദ്യം.  

 

ചടങ്ങില്‍ പേര്‍ളിയുടെ ഡാന്‍സ് ശ്രദ്ധേയമായി. ഗര്‍ഭിണിയാണെങ്കിലും ഡാന്‍സ് മുഖ്യം ബിഗിലേ എന്നുള്ള ക്യാപ്ഷന്‍ നല്‍കിയാണ് പേര്‍ളി ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചടങ്ങിലെ മറ്റൊരു ഹൈലൈറ്റ് നടി അമല പോളായിരുന്നു. റേച്ചലിന്റെ അടുത്ത സുഹൃത്താണ് അമല പോള്‍. താരത്തിന്റെ കിടിലം ഡാന്‍സും ചടങ്ങില്‍ ശ്രദ്ധേയമായി.  

 

ഫെബ്രവരി 14 വാലന്റൈന്‍സ് ദിനത്തിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഇപ്പോഴാണ് ഫോട്ടോ പുറത്തുവരുന്നത്. വാലന്റൈന്‍സ് ദിനം നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. റൂബിന്‍ ബിജി തോമസാണ് റേച്ചലിന്റെ വരന്‍. 

 

പേര്‍ളി മാണിക്കൊപ്പം റേച്ചലിനെ പല വീഡിയോയിലും കണ്ടിട്ടുണ്ട്. മലയാളികള്‍ക്ക് പരിചിതമാണ് ഈ സുന്ദരിയെ. ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് റേച്ചല്‍. പേര്‍ളിയുടെ ഷോകള്‍ക്കുവേണ്ടി റേച്ചല്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. പേര്‍ളിയെയും റേച്ചലിനെയും കണ്ടാല്‍ ഒരു സാമ്യവുമില്ലെന്ന് തോന്നാം. പലരും അത് ചോദിക്കാറുണ്ടെന്നാണ് ഇരുവരും പറഞ്ഞത്.

 

അവള്‍ തനിക്കൊരു കൂട്ടുകാരിയാണെന്നാണ് പേര്‍ളി പറഞ്ഞത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയുള്ള ഒരാളു കൂടിയാണ് റേച്ചല്‍. ഫോട്ടോഷൂട്ട് നടത്തുമെങ്കിലും പേര്‍ളിയെ പോലെ സംസാരിക്കാന്‍ റേച്ചലിന് സാധിക്കില്ല. മലയാളം അത്ര വശമില്ല റേച്ചലിന്. ഇംഗീഷാണ് റേച്ചല്‍ സംസാരിക്കാറുള്ളത്. ബാംഗ്ലൂരിലാണ് റേച്ചലിന്റെ താമസം. ഇന്റീരിയല്‍ ഡിസൈനിംഗിലും തല്‍പര്യമുള്ള റേച്ചല്‍ പേര്‍ളിയുടെ വീടിന്റെ ഇന്റീരിയലും ഒരുക്കിയിട്ടുണ്ട്. എന്തായാലും ചടങ്ങിന്റെ ഫോട്ടോകളെല്ലാം പൊളിയെന്ന് ആരാധകര്‍ പറയുന്നു.