തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടു, ഭര്‍ത്താവിന് മറ്റൊരു ബന്ധം, പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്

Updated: Thursday, February 4, 2021, 17:18 [IST]

പൊട്ടിക്കരഞ്ഞു കൊണ്ട് നടി രാഖി സാവന്ത് എത്തി. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണെന്നും പറഞ്ഞു കൊണ്ടാണ് താരം എത്തിയത്. തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതന്‍ ആയിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും രാഖി പറയുന്നു.

ബിഗ് ബോസിലൂടെയാണ് രാഖിയുടെ തുറന്നു പറച്ചില്‍. ഹിന്ദി ബിഗ് ബോസിന്റെ പതിനാലാമത് സീസണിലെ മത്സരാര്‍ത്ഥിയാണ് രാഖി സാവന്ത്. എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്. അയാള്‍ ഇതെന്നോട് പറഞ്ഞില്ല. ഞാന്‍ എത്രത്തോളം വേദനയാണ് അനുഭവിക്കേണ്ടത്. അയാള്‍ക്കൊരു കുട്ടിയുണ്ട്. എനിക്ക് ഇതുവരെ ഒരു കുഞ്ഞ് പോലുമില്ല എന്നാണ് രാഖി പറയുന്നത്. 

Advertisement

 

2019ല്‍ ആണ് വിദേശ വ്യവസായി റിതേഷുമായുള്ള തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് രാഖി രംഗത്തെത്തിയത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട താരം ഭര്‍ത്താവിന്റെ ചിത്രം മാത്രം പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്നു, കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോകുന്നു എന്നാണ് രാഖി പറഞ്ഞത്. 

Advertisement