എന്റെ കുഞ്ഞിന് ഒരച്ഛന്‍ വേണം, അമ്മയാകാനുള്ള ആഗ്രഹം പങ്കുവെച്ച് നടി രാഖി സാവന്ത്

Updated: Wednesday, February 24, 2021, 13:56 [IST]

തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം എന്ന് നടി രാഖി സാവന്ത് പറയുന്നു. അമ്മയാകാനുള്ള ആഗ്രഹം പങ്കുവെച്ചാണ് താരം എത്തിയത്. രാഖി സാവന്ത് പറഞ്ഞതിങ്ങനെ...

എന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇനി കുഞ്ഞിന് ഒരു അച്ഛന്‍ വേണം. 'വിക്കി ഡോണര്‍' (വന്ധ്യത നേരിടുന്നവര്‍ക്ക് ബീജദാനം ചെയ്യുന്നത് ആസ്പദമാക്കി ഒരുക്കിയ ചിത്രം) രീതിയില്‍ എനിക്ക് താത്പര്യമില്ല. സിംഗിള്‍ മദറാകേണ്ട. പക്ഷേ അതെങ്ങിനെ സംഭവിക്കുമെന്നറിയില്ല. ഇതിനൊരു വഴി തെളിയുമെന്ന് കരുതുന്നു എന്നാണ് രാഖി പറഞ്ഞത്.

 

ഹിന്ദി ബിഗ് ബോസ് 14-മത് സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രാഖി സാവന്ത്. ടോപ് ഫൈവ് മത്സരാര്‍ത്ഥിയായ രാഖി 14 ലക്ഷം രൂപ വാങ്ങി പുറത്തേക്ക് പോവുകയായിരുന്നു. ബാങ്ക് ബാലന്‍സ് പൂജ്യമാണ്, തനിക്ക് ഇപ്പോള്‍ ആവശ്യം പണമാണെന്നും രാഖി പറഞ്ഞു. ഷോയില്‍ വച്ച് തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നും രാഖി പറഞ്ഞിരുന്നു.

 

2019ല്‍ ആയിരുന്നു വിദേശ വ്യവസായിയായ റിതേഷിനെ വിവാഹം ചെയ്തുവെന്ന് പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച താരം ഭര്‍ത്താവിന്റെ ചിത്രം ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒരുപാട് കാരണങ്ങളാല്‍ വിവാഹം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇനി ഒരുമിച്ച് ജീവിക്കുമോ അതോ പിരിയുമോ എന്നൊന്നും അറിയില്ല എന്നാണ് താരം പറയുന്നത്.