അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് പെട്ടന്നാണ് പോസ് ബട്ടൺ അമർത്തിയത്...തന്റെ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞ് റാണ ദഗുബാട്ടി.. കണ്ണീരോടെ പ്രേക്ഷകർ !!!

Updated: Tuesday, November 24, 2020, 16:15 [IST]

ബാഹുബലി എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകർക്ക് വരെ പ്രിയപ്പെട്ടതാരമാണ് റാണ ദഗുബാട്ടി.. ഇപ്പോഴിതെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് താരം. തന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെ കുറിച്ചാണ് താരം പ്രേക്ഷകരോട് വെളിപ്പെടുത്തിയത്. ചലച്ചിത്രത്താരം സാമന്ത അവതാരികയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്.

 

ഇരു വൃക്കകളും തകരാറിലായി രക്തസമ്മർദം കൂടിയപ്പോൾ മുപ്പത് ശതമാനം വരെ മരണത്തിന് സാധ്യതയുണ്ടായിരുന്നു എന്ന് റാണ പറയുന്നു. അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് പോസ് ബട്ടൺ അമർത്തിയത് പോലെയായിരുന്നു എന്ന താരം ഏറെ വികാരാധീനനായി പറഞ്ഞു. തകരാറിലായ വൃക്കകള്ഡക്കും ഹൃദയത്തിനും പ്രശ്‌നങ്ങൾ, ബിപി കൂടി സ്‌ട്രോക്ക് വരാൻ 70 ശതമാനം സാധ്യത. 30 ശതമാനം മരണ സാധ്യതവരെ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.

ചുറ്റുമുള്ള ആളുകൾ തകർന്ന് കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു വലിയ കല്ല് പോലെ ഉറച്ച് നിൽക്കുന്നത് ഞാൻ കൺമുന്നിൽ കണ്ടതാണ്. അത്‌കൊണ്ടാണ് നിങ്ങൾ എനിക്ക് സൂപ്പർ ഹിറോ ആവുന്നത് എന്ന് സാമന്ത പരിപാടിയിൽ പറയുന്നു. നേരത്തെയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും അതിന് കാര്യമായ പ്രതികരണമൊന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലായിരുമന്നു. 

വൃക്ക രോഗത്തിന് ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേയ്ക്ക് പോയി എന്നും അദ്ദേഹത്തിന്റെ സ്വന്തം അമ്മ വൃക്ക ദാനം ചെയ്തു എന്നും വാർത്തകൾ ഉണ്ടായിരുന്നു. സാം ജാം എന്ന പരിപാടിയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് ആരാധകർ കരുതുന്നത്.