വയസ്സത്തിയായോ രഞ്ജിനി ഹരിദാസ്, ശരീരഭംഗിയൊക്കെ മോശമായെന്ന് കമന്റ്

Updated: Tuesday, February 2, 2021, 12:33 [IST]

അവതരണത്തില്‍ പുതിയ മാറ്റം കൊണ്ടുവന്ന ഒരു അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ നെടും തൂണ്‍ എന്നാണ് പണ്ട് രഞ്ജിനിയെ വിശേഷിപ്പിച്ചത്. ഇംഗ്ലിഷ് കലര്‍ന്ന മലയാളവും നോണ്‍ സ്‌റ്റോപ് വര്‍ത്തമാനവും രഞ്ജിനിയെ വേറിട്ടതാക്കിയിരുന്നു. പിന്നീട് സിനിമയിലും ഒരു കൈ നോക്കി. സാമൂഹിക വിഷയങ്ങളില്‍ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടം രഞ്ജിനിയെ വിവാദങ്ങളിലും വലിച്ചിഴച്ചു.

നായ സ്‌നേഹമായിരുന്നു ചര്‍ച്ചാ വിഷയമായത്. പിന്നീട് ഒട്ടേറെ അവതാരകരുടെ കടന്നുവരവ് രഞ്ജിനിയുടെ മാര്‍ക്കറ്റ് ഇടിച്ചിരുന്നു. ബിഗ് ബോസിന് ശേഷം രഞ്ജിനിക്ക് റിയാലിറ്റി ഷോകളൊന്നും ഉണ്ടായില്ലെന്ന് പറയാം. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലില്‍ എങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന ഷോയില്‍ അവതാരകയായി എത്തിയിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjini Haridas (@ranjini_h)

എന്നാല്‍, രഞ്ജിനിയുടെ ഇപ്പോഴത്തെ വേഷവും മട്ടും ഭാവമൊക്കെ മാറി. മുഖത്ത് നല്ല പ്രായം തോന്നിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്. അടുത്തിടെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു രഞ്ജിനി. ജാന്‍മോണി വിന്റേജിന്റെ 2021 ലെ കലണ്ടര്‍ ഷൂട്ടായിരുന്നു അത്. 

 

അതിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിരുന്നു. രഞ്ജിനിയുടെ വേഷം അത്രയങ്ങ് ശരിയായില്ല എന്നു പറയാം. ശരീരം തടിച്ചുരുണ്ട പോലെ തോന്നിക്കുന്നു. മുഖത്ത് നല്ല പ്രായവും. പണ്ടത്തെ ആ ഭംഗി അങ്ങ് പോയെന്നും കമന്റുകള്‍ ഉണ്ട്.